Thursday, April 24, 2025 6:14 am

അടുത്ത ദളപതിയാകാൻ ഉദ്ദേശമില്ല ; ശിവ കാര്‍ത്തികേയന്‍

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടനാണ് ശിവ കാര്‍ത്തികേയന്‍. വിജയ് ചിത്രം ഗോട്ടില്‍ ശിവ കാര്‍ത്തികേയന്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ക്ലൈമാക്സിൽ വിജയ് ശിവകാർത്തികേയന് തോക്ക് കൈമാറുന്ന രംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് വിജയ് തന്റെ സ്ഥാനം ശിവകാർത്തികേയന് കൈമാറിയതാണെന്നും അടുത്ത ദളപതി ശിവകാർത്തികേയൻ ആണ് എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിലെ ചൂടുപിടിച്ച ചർച്ച. ഇപ്പോഴിതാ അതിനെപ്പറ്റി കൂടുതൽ പ്രതികരണവുമായി ശിവകാർത്തികേയൻ രംഗത്തെത്തിയിരിക്കുകയാണ്.

അടുത്ത ദളപതിയാണോ എന്ന ചോദ്യത്തിന് ഒരു ദളപതി ഒരു തല ഒരു ഉലകനായകൻ ഒരു സൂപ്പർസ്റ്റാർ മാത്രമാണ് ഉള്ളതെന്നും അടുത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നുമായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം. ഇവരുടെയെല്ലാം സിനിമകൾ കണ്ടിട്ടാണ് താൻ സിനിമയിലേക്ക് എത്തിയത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് തന്റെ ആഗ്രഹം. അല്ലാതെ അവരായി മാറാൻ തനിക്ക് ഉദ്ദേശമില്ലെന്നും ശിവകാർത്തികേയൻ പറഞ്ഞു. ദി ഗോട്ടിലെ ക്ലൈമാക്സ് സീനിൽ അഭിനയിക്കാനായതിൽ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയേണ്ടത് വെങ്കട്ട് പ്രഭു സാറിനും വിജയ് സാറിനുമാണെന്നും ശിവകാർത്തികേയൻ മനസുതുറന്നു. മേജർ മുകുന്ദ് വരദരാജൻ എന്ന പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആക്ഷൻ ചിത്രം ‘അമരൻ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പണം തട്ടിപ്പറിച്ച് ഓടിപ്പോയ യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപത്ത് നിന്ന് പണം തട്ടിപ്പറിച്ച്...

വരുമാന വര്‍ധന ലക്ഷ്യമാക്കി ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് മില്‍മ

0
തിരുവനന്തപുരം : ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ വരുമാന വര്‍ധനവും...

പരപ്പനങ്ങാടിയിൽ 18 ഗ്രാം എംഡിഎംഎയുമായി ഒരാളി‍ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ പരപ്പനങ്ങാടിയിൽ 18...

ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ

0
പാലക്കാട് : രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ...