Thursday, June 27, 2024 9:05 am

‘ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’ ; ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃതർക്കം മറനീക്കി പുറത്തേക്ക്. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗ രം​ഗത്തെത്തി. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ 5 വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎൽഎ ആവശ്യപ്പെടുന്നത്. കൂടുതൽ സമുദായങ്ങൾക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടു. പിന്നാക്ക, ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവി വേണമെന്നും ആവശ്യമുയര്‍ന്നു. ഏഴ് മന്ത്രിമാരാണ് ഈ ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വൊക്കലിഗ വിഭാഗത്തിൽപ്പെട്ട ഡി കെ ശിവകുമാറിന് മാത്രമല്ല, ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഉപമുഖ്യമന്ത്രി വേണമെന്നും ആവശ്യമുണ്ട്. ഏറ്റവുമൊടുവിൽ ചേർന്ന കെപിസിസി യോഗത്തിൽ ഈ വിഷയം ചർച്ചയായിട്ടുണ്ട്. അന്തിമതീരുമാനം ഹൈക്കമാൻഡിന് വിടാനായിരുന്നു യോഗതീരുമാനം. ഇതിനിടെയാണ് ഒരു കോൺഗ്രസ് എംഎൽഎ ഡി കെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമുന്നയിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എന്തും പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ട’ ; മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ്...

0
കണ്ണൂര്‍: പാർട്ടി വിട്ട ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനുവിനെതിരെ ഭീഷണിയുമായി ഷുഹൈബ്...

സഹോദരനെ കുത്തിക്കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

0
അട്ടപ്പാടി: അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ സഹോദരനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദര ഭാര്യയെ വധിക്കാൻ ശ്രമിക്കുകയും...

ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി മുഹമ്മദ് സയീദ്

0
ഡൽഹി: ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയെ പുകഴ്‌ത്തി മാലദ്വീപ് മന്ത്രി . പ്രസിഡൻ്റ്...

അവധി അവഗണിച്ച് ക്ലാസ് ; മൈലപ്രയിൽ ട്യൂഷൻ സെന്ററിലേക്ക് കെ എസ് യു പ്രതിഷേധം

0
പത്തനംതിട്ട: ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ...