കോഴഞ്ചേരി : ശിവരാത്രി ഉത്സവങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ തുടക്കമായി. ശിവരാത്രി നാളില്‍ പുലര്‍ച്ചെ ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി പ്രത്യേക പൂജകള്‍ക്ക് ശേഷം സമാപിക്കും. കോഴഞ്ചേരി കീഴുകര ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം നാളെ ആരംഭിക്കും. പുലര്‍ച്ചെ 5.45 ന് നിര്‍മ്മാല്യദര്‍ശനം, രാവിലെ ആറിന് ഗണപതി ഹോമം, ഏഴിന് ഉഷഃപൂജ, 8.30 ന് ശിവ പുരാണ പാരായണം, ഉച്ചയ്‌ക്ക് ഒന്നിന് അന്നദാനം, രാത്രി 8.30 ന് നാമസങ്കീര്‍ത്തനം. 26 രാവിലെ ആറിന് മഹാ മൃത്യുഞ്‌ജയഹോമം, 9.30 ന് അന്‍പൊലി, രാത്രി ഒമ്പതിന് കുട്ടികളുടെ കലാപരിപാടികള്‍, കുത്തിയോട്ടചുവടും പാട്ടും, രാത്രി 12 ന് ശിവരാത്രി പൂജ. മേല്‍ശാന്തിശ്രീകുമാരന്‍ പോറ്റി കാര്‍മികത്വം വഹിക്കും.
പ്രക്കാനം : വല്യവെട്ടം ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവം ഇന്ന് ആരംഭിച്ച് 26-ന് സമാപിക്കും. ഇന്ന് രാവിലെ ആറിന് മഹാഗണപതി ഹോമം, രാവിലെ എട്ടിന് നിറപറ സമര്‍പ്പണം, 8.30 ന് രുദ്രാക്ഷപ്പറ, ഉച്ചയ്‌ക്ക് 12 ന് അന്നദാനം രാത്രി 7.30 ന് ഭക്‌തിഗാനമേള. നാളെ രാവിലെ 7.30 ന് പൊങ്കാല, ഉച്ചയ്‌ക്ക് 12.30 ന് അന്നദാനം, രാത്രി 7.30 ന് കൈകൊട്ടിക്കളി. 26 ന് രാവിലെ ആറിന് മഹാഗണപതി ഹോമം, എട്ടിന് മഹാമൃത്യഞ്‌ജയഹോമം, വൈകിട്ട് മൂന്നിന് എഴുന്നെള്ളത്ത്, രാത്രി 9.30 ന് ഗാനാര്‍ച്ചന, 11.30 ന് മഹാശിവരാത്രി പൂജ, രുദ്രാഭിഷേകം.
മൂക്കന്നൂര്‍ : ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് ആരംഭിക്കും. പുലര്‍ച്ചെ 5.30 ന് ഗണപതി ഹോമം, രാത്രി ഏഴിന് നൃത്തനൃത്ത്യങ്ങള്‍, എട്ടിന് തിരുവാതിര കളി. നാളെ രാവിലെ 6.30 ന് ശിവാനന്ദലഹരി, 9.30 ന് അന്‍പൊലി പറ വഴിപാട് സമര്‍പ്പണം, രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍, 8.30 ന് തിരുവാതിര. ശിവരാത്രി ദിനമായ 26 ന് പുലര്‍ച്ചെ 5.30 ന് അഷ്‌ടദ്രവ്യ ഗണപതി ഹോമം, രാവിലെ ആറിന് ശിവ സഹസ്ര നാമജപം, ഏഴിന് നവകം, 9.30 ന് മൂക്കന്നൂര്‍ കാണിക്ക മണ്ഡപം ജംഗ്ഷനില്‍ നിന്ന് എതിരേല്‍പ്പ്, 9.30 ന് പ്രസാദ വിതരണം, ഉച്ചയ്‌ക്ക് 12 ന് അന്നദാനം. വൈകിട്ട് 6.30 ന് ശിവപുരാണ പാരായണം, രാത്രി ഏഴിന് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്നും എതിരേല്‍പ്പ്, ഒമ്പതിന് മൂക്കന്നൂര്‍ കാണിക്ക മണ്ഡപം ജംഗ്ഷനില്‍ താലപ്പൊലി സ്വീകരണം, 10.30 ന് കൈകൊട്ടിക്കളി,11.30 ന് ശിവരാത്രി പൂജ, ഗാനമേള, 27 ന് പുലര്‍ച്ചെ മൂന്നിന് വിളക്കിനെഴുന്നള്ളത്ത്.