പെരുമ്പെട്ടി : മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 17 മുതൽ 26 വരെ നടക്കും. 17-ന് വൈകിട്ട് 6.30-ന് രാകേഷ് നാരായണ ഭട്ടതിരിപ്പാട് കൊടിയേറ്റും. ഏഴിന് തിരുവാതിര, എട്ടിന് സംഗീതപ്പൂമഴ. ഉത്സവദിവസങ്ങളിൽ വൈകിട്ട് 6.30-ന് ചുറ്റുവിളക്ക് എന്നിവ ഉണ്ടാകും. 18-ന് രാത്രി ഏഴിന് നൃത്തം, 7.30-ന് ഭജന, 19-ന് രാത്രി ഏഴിന് യോഗാപ്രദർശനം, എട്ടിന് ഭജന, 20-ന് ഏഴിന് നൃത്തം, എട്ടിന് നാടൻപാട്ട്, തിരുവാതിര, 21-ന് ഏഴിന് സംഗീതക്കച്ചേരി, 22-ന് ഒമ്പതിന് ഉത്സവബലി വിളക്കുവെയ്പ്, 12.30-ന് ഉത്സവബലി ദർശനം, ഒന്നിന് അന്നദാനം, 7.30-ന് ശ്രീഭൂതബലി, എട്ടിന് നാടൻപാട്ടും കളിയരങ്ങും.
23-ന് 6.30-നും വൈകിട്ട് 4.30-നും പറ, അൻപൊലി സമർപ്പണം, 4.30-ന് കാഴ്ചശീവേലി, ഏഴിന് തിരുവാതിര, എട്ടിന് നൃത്തം, 12-ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട എഴുന്നള്ളത്ത്, നായാട്ടുവിളി, 24-ന് ഒമ്പതിന് നൂറുംപാലും, ആയില്യംപൂജ, അഞ്ചിന് ആറാട്ട് ബലി, ആറിന് കൊടിയിറക്ക്, ഗജപൂജ, 6.30-ന് ആറാട്ടുപൂജ, ഏഴിന് എതിരേൽപ്, 12-ന് വർണക്കാഴ്ചകൾ. 25-ന് 8.30-ന് സുബ്രഹ്മണ്യ പ്രതിഷ്ഠാപൂജ, 10-ന് കാവടി ഘോഷയാത്ര, രാത്രി ഏഴിന് കൈകൊട്ടിക്കളി, എട്ടിന് ഗാനമേള, 26-ന് പുലർച്ചെ 5.30-ന് തിരുവാഭരണം ചാർത്ത്, 6.30-നും 4.30-നും പറ, അൻപൊലി സമർപ്പണം, ഏഴിന് നൃത്തം അരങ്ങേറ്റം, ഒമ്പതിന് നൃത്തനാടകം, 11.30-ന് ശിവരാത്രിപൂജ, 12-ന് ശിവരാത്രിപൂജ ദർശനം, ഒന്നിന് ഗാനമേള എന്നിവ നടക്കും.