തിരുവനന്തപുരം : ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ നിറസാന്നിധ്യമായിരുന്നു ബിജെപിയുടെ ശോഭ സുരേന്ദ്രനെ കുറച്ചുനാളുകളായി സജീവമായി ഒരു പരിപാടികളിലും കാണാറില്ല. അതേസമയം പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ശോഭാ സുരേന്ദ്രനെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
കെ. സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായതോടെയാണ് ശോഭാ സുരേന്ദ്രന്റെ സജീവ പങ്കാളിത്തം കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. മുന്‍പ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പദത്തിലേക്ക് ശോഭയുടെ പേരും കേട്ടിരുന്നു. പൊതുപരിപാടികളിലും ഇപ്പോള്‍ സാന്നിധ്യമായി ശോഭ എത്തുന്നില്ല. കൂടാതെ ചാനല്‍ ചര്‍ച്ചകള്‍ക്കായി വിളിക്കുമ്പോഴും ഒഴിവുകള്‍ പറഞ്ഞ് മാറി നില്‍ക്കുകയാണ് ശോഭാ സുരേന്ദ്രന്‍.