തിരുവനന്തപുരം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ആരോപണമുന്നയിച്ച് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ഇത് കാരണം മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേർന്നു. അസുരന്‍മാരാണ് സിപിഎമ്മിലുളളതെന്നും അവര്‍ പറഞ്ഞു.
അതേസമയം, പാലക്കാട് വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എംഎല്‍എ ഓഫിസ് ക്രമീകരിച്ചു കഴിഞ്ഞു. മെട്രോമാൻ എന്ന വ്യക്തിപ്രഭാവത്തിനാണ് വോട്ട് ലഭിച്ചതെന്നും ഇ.ശ്രീധരൻ അഭിപ്രായപ്പെട്ടു. നേമത്ത് സിപിഎം–കോണ്‍ഗ്രസ് നീക്കുപോക്കുണ്ടായോ എന്ന് പരിശോധിച്ചു വരികയാണെന്നും താന്‍ പതിനായിരത്തിലേറെ വോട്ടിന് വിജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.