ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടരുകയാണ്. ഈ അവസരത്തില്‍ തമിഴ് സിനിമാ രംഗത്ത് നിന്ന് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ടുള്ള ശോഭനയുടെ ഒരു പഴയ അഭിമുഖം ശ്രേദ്ധയമാകുന്നു. സുഹാസിനി മണിരത്‌നത്തിന് 2023ല്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭനയുടെ തുറന്നു പറച്ചില്‍. 1989ല്‍ രജനീകാന്തിനൊപ്പം ശിവ എന്ന ചിത്രം ചെയ്തപ്പോള്‍ ഉണ്ടായ അനുഭവമാണ് അന്ന് അവര്‍ പങ്കുവച്ചത്. രജനീകാന്ത് പക്ക ജന്റില്‍മാനാണെന്നാണ് ശോഭന പറഞ്ഞത്. ആ സിനിമയില്‍ ഒരു മഴ സീന്‍ ഉണ്ടായിരുന്നു. സുതാര്യമായ വെള്ള സാരിയാണ് ഉപയോഗിക്കേണ്ടത്. ഉള്ളില്‍ ധരിക്കാന്‍ ഒന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു.
വീട്ടില്‍ പോയി തയാറായി വരാനുള്ള സമയവുമില്ല. പത്ത് മിനിറ്റിലാണ് ഷോട്ട് എന്ന് പറഞ്ഞു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു കൊലപാതകം പോലെയാണ് ഈ സംഭവം എനിക്ക് തോന്നിയത് – ശോഭന പറഞ്ഞു. അതൊരു വലിയ പ്രൊഡക്ഷനായിരുന്നുവെന്നും തനിക്ക് ഉത്തരവാദിത്തമുണ്ടായിരുന്നെന്നും ശോഭന വ്യക്തമാക്കി. എവിഎം സ്റ്റുഡിയോയില്‍ പ്ലാസ്റ്റിക്കിന്റെ ടേബിള്‍ ക്ലോത്ത് ഉണ്ടായിരുന്നു. അതെടുത്ത് അടിപ്പാവാടയ്ക്കുള്ളില്‍ ധരിച്ചു. ഷൂട്ടിങ്ങ് സമയത്ത് രജനി സര്‍ എന്നെ എടുത്ത് പൊക്കിയപ്പോള്‍ പ്ലാസ്റ്റിക്ക് കവറിന്റെ ശബ്ദം കേട്ടു. അദ്ദേഹത്തിന്റെ മുഖഭാവം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഇത് ആരോടും പറഞ്ഞില്ല. സെറ്റില്‍ എല്ലാവരും കംഫര്‍ട്ടബിള്‍ അല്ലേ എന്ന് അദ്ദേഹം ഉറപ്പു വരുത്തി – ശോഭന വ്യക്തമാക്കി.