Saturday, May 17, 2025 3:38 am

ഷൂ ഏറ് ; വധശ്രമം എങ്ങനെ നിലനിൽക്കും? മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം – പോലീസിനോട് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോടതി. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിമർശനമുന്നയിച്ചത്. വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും പോലീസ് സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാണിച്ചു. പൊതുസ്ഥലത്ത് പ്രതികളെ ആക്രമിച്ചവർ എവിടെയെന്നും കോടതി ചോദിച്ചു. പോലീസ് ഉപദ്രവിച്ചതായി കോടതിയിൽ ഹാജരാക്കിയ പ്രതികൾ വെളിപ്പെടുത്തി. പ്രതികളെ ഉപദ്രവിക്കാൻ പോലീസ് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. നീതി എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു. പ്രതികളെ മർദ്ദിച്ച പോലീസുകാർക്കെതിരായ പരാതി വിശദമായി എഴുതി നൽകാനും കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് അകത്തേക്ക് ഷൂ വീണില്ലല്ലോ എന്നും പിന്നെങ്ങനെ വധശ്രമം നിലനിൽക്കുമെന്നും പോലീസിനോട് കോടതി ചോദിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയാണ് കുറുപ്പുംപടി പോലീസ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയ സമയത്തായിരുന്നു കോടതി സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടതും പോലീസിനെ വിമർശിച്ചതും. ഇന്നലെ പെരുമ്പാവൂരിലെ നവകേരള സദസിന്‍റെ യോഗം കഴിഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേരെ കെഎസ്‍യു പ്രവര്‍ത്തകർ ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പോലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറിലേക്ക് പോയാൽ മറ്റ് നടപടികളിലേക്ക് പോകേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനെത്തുന്നവർ ഒന്നിച്ച് ഊതിയാൽ പറന്ന് പോകുന്നവരേയുള്ള എറിയാൻ വരുന്നവരെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

0
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ്...

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി...

0
പത്തനംതിട്ട : കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (മേയ്...

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ...