കൊച്ചി: കുണ്ടന്നൂരിലെ ബാറിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ അറസ്‌റ്റിൽ. എഴുപുന്ന സ്വദേശി റോജൻ, സുഹൃത്തും അഭിഭാഷകനുമായ ഹെറാൾഡ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. മരട് പോലീസാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. ‘ഓജീസ് കാന്താരി’ ബാര്‍ ആന്‍ഡ് റെസ്റ്റോറന്റ് ഹോട്ടലിലാണ് ബുധനാഴ്‌ച വൈകിട്ട് വെടിവെപ്പുണ്ടായത്. വൈകിട്ട് നാല് മണിയോടെ ക്യാഷ് കൗണ്ടറില്‍ പണം നല്‍കിയ ശേഷമായിരുന്നു സംഭവം.
മദ്യപസംഘം തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ബാറില്‍ നിന്ന് ഇറങ്ങിയ സംഘം കൗണ്ടറിന്റെ അടുത്തെത്തിയപ്പോഴാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. ഫോറന്‍സിക് സംഘം ഇന്ന് പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് ബാര്‍ താത്കാലികമായി അടച്ചിടാന്‍ നിർദ്ദേശിച്ചിട്ടുണ്ട്. ബാറിന്റെ ചുമരില്‍ രണ്ട് റൗണ്ട് വെടി വെക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. സംഭവം വൈകുന്നേരം നാലു മണിയോടെയാണ് നടന്നതെങ്കിലും വൈകിട്ട് ഏഴ് മണി കഴിഞ്ഞാണ് ഹോട്ടല്‍ പ്രതിനിധികള്‍ പോലീസില്‍ പരാതി നല്‍കിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.