പുതുച്ചേരി: പുതുച്ചേരിയിലെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും പേരുകൾ തമിഴിൽ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമാക്കി സർക്കാർ സർക്കുലർ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി. നിയമസഭയിലെ ശൂന്യവേളയിൽ വിഷയം ഉന്നയിച്ച സ്വതന്ത്ര അംഗം ജി. നെഹ്‌റു കുപ്പുസ്വാമിയുടെ അപേക്ഷക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഈ വിഷയത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കുപ്പുസ്വാമി നിയമസഭയിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ വകുപ്പുകളുടെ ചടങ്ങുകൾക്കുള്ള ക്ഷണക്കത്തുകളിലും തമിഴ്പതിപ്പുകൾ ഉൾപ്പെടുത്തണമെന്നും സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് ഭാഷയെ ബഹുമാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യക്തവും ഉറച്ചതുമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കുപ്പുസ്വാമി സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ വകുപ്പുകളിലെ പരിപാടികൾക്കുള്ള എല്ലാ ക്ഷണക്കത്തുകളിലും ഇനി തമിഴ് പതിപ്പ് ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാഷാ തർക്കങ്ങൾക്കിടയിലാണ് ഈ നിർദേശം വരുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിൻറെ ഭാഗമായുള്ള ത്രിഭാഷാ നയത്തെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമായിട്ടാണ് ചില സംസ്ഥാനങ്ങൾ കാണുന്നത്. ഭാഷാപഠന പദ്ധതിയിൽ മൂന്ന് ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ട് 1968ൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപം കൊടുത്തതാണ് ത്രിഭാഷാ പദ്ധതി. പഠനപദ്ധതിയിൽ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ ഹിന്ദി സംസാരിക്കാത്തയിടങ്ങളിൽ ഹിന്ദിയും ഹിന്ദി സംസാരിക്കുന്നയിടങ്ങളിൽ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.