Thursday, July 3, 2025 8:07 am

ചോക്ലേറ്റ് മോഷ്ടിച്ചതിന് അഞ്ച് ആൺകുട്ടികളെ തെരുവിലൂടെ നഗ്നരായി നടത്തിച്ചു ; ബിഹാറിൽ കടയുടമ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

സീതാമർഹി: ബിഹാറിലെ സീതാമർഹിയിൽ ചോക്ലേറ്റ് മോഷ്ടിച്ചതിന് അഞ്ച് ആൺകുട്ടികളെ നഗ്നരായി നടത്തിച്ചു. കുട്ടികളുടെ കഴുത്തിൽ ചെരുപ്പ് മാല അണിയിച്ചാണ് തെരുവിലൂടെ നടത്തിച്ചത്. സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണ് സംഭവം. കടയുടമ ഇത് ക്യാമറയിൽ പകർത്തുകയും കുട്ടികളുടെയും അവരുടെ പിതാക്കൻമാരുടെയും പേരുകൾ പറയാൻ നിർബന്ധിക്കുകയും ചെയ്തു. ക്യാമറയിലേക്ക് നോക്കൂ എന്ന് പറഞ്ഞുകൊണ്ട് കുട്ടികളുടെ തലയിൽ അടിക്കുകയും ചെയ്തു. അപമാനിതരായ കുട്ടികളെ ചുറ്റും കൂടി നിന്ന് കളിയാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു ചോക്ലേറ്റ് മാത്രമേ തങ്ങൾ എടുത്തിട്ടുള്ളുവെന്ന് കുട്ടികളിലൊരാൾ പറയുന്നുണ്ട്. തുടർന്ന് ഇവരെ ചന്തയിലൂടെ നടത്തിക്കുകയും ചെയ്തു. സംഭവം കണ്ടു നിന്നല്ലാതെ ആരും ഇതിൽ ഇടപെട്ടില്ല. മാത്രമല്ല ഇത് തങ്ങളുടെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടയുടമയെയും രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച മാധ്യമപ്രവർത്തകനെതിരെയും നടപടിയെടുക്കുമെന്ന് സീതാമർഹി പോലീസ് പ്രസ്താവനയിൽ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...