ഡൽഹി : കേരളത്തിന് കേന്ദ്രം വിഷു കൈനീട്ടമായി നൽകിയ വന്ദേഭാരത് എക്സ്പ്രസിന് ഷൊര്‍ണൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലേക്ക് പോകുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് പ്രധാന റെയില്‍വെ സ്റ്റേഷന്‍ എന്ന നിലയിലാണ് ചെങ്ങന്നൂരില്‍ ട്രെയിനിന് സ്റ്റോപ്പ് ആവശ്യപ്പെട്ടത്. കേരളത്തിലെ വലിയ റെയില്‍വെ ജങ്ഷന്‍ എന്ന നിലയിലും ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനെന്ന നിലയിലും ഷൊര്‍ണൂരിലും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം.
കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് അദ്ദേഹം റെയില്‍വെ മന്ത്രിയെ നന്ദി അറിയിച്ചു.
ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.വി മുരളീധരന്റെ ആവശ്യം പരിഗണനയിലെടുക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അതേസമയം വന്ദേഭാരത് എക്സ്‌പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു.വന്ദേഭാരത് എക്സ്പ്രസിന്‍റെ യാത്ര തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കി മാറ്റിയ സാഹചര്യത്തിൽ കാസര്‍കോട് വരെ പരീക്ഷണ ഓട്ടം നടത്താനാണ് സാധ്യത. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസർകോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്.