Friday, July 4, 2025 9:07 pm

ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്.കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി  അവതരിപ്പിച്ചിരിക്കുന്നു.
എങ്ങനെയാണ് പരിമിതികൾക്ക് നടുവിൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ  ഭിന്നശേഷിക്കാർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കൃത്യമായി സംവദിക്കാൻ കഴിയുന്ന വിധത്തിലാണ് സിനിമ നിർമ്മിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.  സജി വാഗമണ്ണുമായി നേരിട്ടും, ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താൻ സാധിക്കാതിരുന്ന രാജീവ് ചെറൂപ്പയുമായി വീഡിയോ കാൾ വഴിയും മന്ത്രി സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. രചനയും സംവിധാനവും നിർവഹിച്ച ചന്ദ്രൻ കൊളമ്പലത്തിനും  എല്ലാ അഭിനേതാക്കൾക്കും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും മന്ത്രി അഭിനന്ദനമറിയിച്ചു.

ചടങ്ങിൽ ചിത്രത്തിലെ നായകൻമാരിലൊരാളായ സജി വാഗമൺ ചലച്ചിത്രഗാനമാലപിച്ചു. സംസ്ഥാന സർക്കാർ 2019-20ൽ നടത്തിയ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റി പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാകാരനാണ് സജി വാഗമൺ. സംസ്ഥാന സാമൂഹികനീതിവകുപ്പിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച റിഥം കലാസംഘത്തിലെ അംഗം കൂടിയായ സജി വാഗമൺ ഗായകനെന്ന നിലയിലും  മിമിക്രി കലാകാരനെന്ന നിലയിലും ചാനൽ പരിപാടികളിലടക്കം ശ്രദ്ധ നേടിയിട്ടുണ്ട്. രാജീവ് ചെറൂപ്പയും റിയാലിറ്റി ഷോയിലടക്കം സാന്നിധ്യമറിയിച്ച കലാകാരനാണ്. എല്ലാ കലകളിലും സാമൂഹ്യപ്രതിബദ്ധത പ്രതിഫലിക്കേണ്ടതുണ്ടെന്നും ഒരു കലാകാരന് സമൂഹത്തോടാണ് സംസാരിക്കാനുള്ളതെന്നും രണ്ട് മീനുകളുടെ സംവിധായകനായ ചന്ദ്രൻ കൊളമ്പലം പറഞ്ഞു. മികച്ച സിനിമ, സംവിധായകൻ, ക്യാമറ എന്നീ മൂന്ന് വിഭാഗങ്ങളിലായി ഈ വർഷത്തെ ഭരതൻ സംസ്ഥാന പുരസ്‌കാങ്ങൾ ‘രണ്ട് മീനുകൾ’ നേടിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...