റാന്നി: നീതിക്കായി സഹനവഴികൾ താണ്ടുകയും ജനഹൃദയങ്ങളിൽ ഇടം നേടുകയും ചെയ്ത കർമ്മയോഗിയായിരുന്നു മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെന്ന് തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. റാന്നി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ നടന്ന ശ്രേഷ്ഠ ബാവാ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. എളിമയും വിനയവും ലാളിത്യവും നിറഞ്ഞ ആത്മീയ തേജസ്സായിരുന്ന ബാവാ സമൂഹത്തിന് വഴികാട്ടുകയും സത്യവിശ്വാസത്തിനായി വിട്ടുവീഴ്ചയിലാത്ത നിലപാടെടുക്കുകയും ചെയ്തെങ്കിലും സമാധാനം പുലരുവാനായി അനുരഞ്ജനത്തിനും വിട്ടുവീഴ്ചകൾക്കും തയ്യാറായിരുന്ന വിശാല മനസ്കതയുള്ള വ്യക്തിത്വമായിരുന്നു ശ്രേഷ്ഠ ബാവായെന്ന് മെത്രാപ്പോലീത്താ പറഞ്ഞു. തേക്കാട്ടിൽ ഏബ്രഹാം കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഗീവർഗീസ് തരകൻ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ഡോ.അന്നമ്മ ജേക്കബ്, ബിനിറ്റ് മാത്യു, അനിയൻ കുര്യൻ, ഷാജി തേക്കാട്ടിൽ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1