കൊച്ചി: സീഫുഡ് കയറ്റുമതിയിൽ നേട്ടം കൊയ്യാൻ കേരളതീരത്ത് നിന്നും പിടിക്കുന്ന സമുദ്രസമ്പത്തിന്റെ സുസ്ഥിരത മെച്ചപ്പെടുത്താനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ട്രോൾവല ഉപയോഗിച്ചു സംസ്ഥാനത്തുനിന്നും പിടിക്കുന്ന 11 ഇനം ചെമ്മീൻ-കണവ-കൂന്തൽ വിഭവങ്ങൾ സുസ്ഥിരമായി മത്സ്യബന്ധനം നടത്തുന്നതിനുള്ള ശാസ്ത്രീയ അടിത്തറയൊരുക്കുന്നതിന് സിഎംഎഫ്ആർഐ മുൻകയ്യെടുക്കും. സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എസ്ഇഎഐ) അഭ്യർത്ഥനയെ തുടർന്നാണ് നടപടി.
കരിക്കാടി, പൂവാലൻ, ആഴക്കടൽ ചെമ്മീനുകൾ, കൂന്തൽ, കണവ, നീരാളി, പാമ്പാട, കിളിമീൻ ഇനങ്ങൾ എന്നിവയുടെ സ്ഥിതിവിവര കണക്കുകളും ഈ വിഭവങ്ങളുടെ മൊത്തലഭ്യതയും ആരോഗ്യാവസ്ഥയും തിട്ടപ്പെടുത്തി സുസ്ഥിരമായി പിടിക്കാവുന്ന ശാസ്ത്രീയമായ അളവ് നിജപ്പെടുത്തുന്നതിനുമായി സിഎംഎഫ്ആർഐ എസ്ഇഎഐയുമായി ചേർന്ന് കൺസൽട്ടൻസി പ്രൊജക്ടിന് തുടക്കം കുറിക്കും.
ഇതിനായി സിഎംഎഫ്ആർഐയും എസ്ഇഎഐയും തമ്മിൽ പരസ്പരധാരണയിലെത്തി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണനും എസ്ഇഎഐക്ക വേണ്ടി എ ജെ തരകനും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കയറ്റുമതി ചെയ്യുന്ന ഇനങ്ങൾക്ക് വിദേശപിപണികളിൽ മൂല്യം വർധിപ്പിക്കാനാണ് ഈ നടപടി. അന്താരാഷ്ട്ര വിപണികളിൽ സുസ്ഥിരത ഉറപ്പുവരുത്തി പിടിക്കുന്ന സീഫുഡ് ഇനങ്ങൾക്കാണ് കൂടുതൽ സ്വീകാര്യതയും ആവശ്യക്കാരുമുള്ളത്. സുസ്ഥിരപരിപാലനരീതികൾ ശക്തിപ്പെടുത്തുന്നതിലൂടെ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രസമ്പത്തിന് വിദേശരാജ്യങ്ങളിൽ സ്വീകാര്യത വർധിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033