യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. ‘ശുഭയാത്ര സുരക്ഷിത യാത്ര’ എന്ന പദ്ധതിയുടെ ഭാഗമായി റെയില്‍വേ പൊലീസും ആര്‍പിഎഫും സംയുക്തമായി ചേർന്നായിരിക്കും പരിശോധന. ഓഗസ്റ്റ് 30 വരെയായിരിക്കും പരിശോധന നടത്തുക.അതിര്‍ത്തി കടന്നെത്തുന്ന ട്രെയിനുകളില്‍ വ്യാജമദ്യം, മയക്കുമരുന്ന്, പണം എന്നിവ കടത്തുന്നത് തടയാന്‍ പ്രത്യേകമായ പരിശോധനകള്‍ ഉണ്ടാകും. ഇതിനെതുടര്‍ന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലും ലഗേജ്-പാര്‍സല്‍ ബോഗികളിലും പാര്‍ക്കിംഗ് ഏരിയകളിലും പരിശോധന കടുപ്പിച്ചിട്ടുണ്ട്.

പ്രധാന സ്റ്റേഷനുകളില്‍ ഡോഗ് സ്‌ക്വാഡിനെയും ബോംബ് സ്‌ക്വാഡിനെയും വിന്യസിക്കുമെന്നും ലഹരി ഉപയോഗിക്കുന്നവര്‍ ട്രെയിനില്‍ കയറുന്നില്ലെന്ന് ഉറപ്പാക്കാനായി ഇന്റലിജന്‍സ് ഡാന്‍സാഫ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലേഡീസ് കോച്ചുകളിലും നിരീക്ഷണം ശക്തമാക്കാന്‍ റെയില്‍വേ പൊലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 112, 139 അല്ലെങ്കില്‍ 9846200100 എന്നീ നമ്പറുകളില്‍ പൊലീസിനെ അറിയിക്കാമെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...