കൊച്ചി : കളമശേരി എ.ആര്‍ ക്യാമ്പിലെ എസ്.ഐ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂര്‍ സ്വദേശി പി കെ അയ്യപ്പന്‍ (52) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
പെരുമ്പാവൂരില്‍ വീട് പണി നടന്നുവരികയായിരുന്നു. ആലപ്പുഴയിലേക്ക് എസ്‌ഐ ആയി കഴിഞ്ഞ ദിവസമാണ് പി കെ അയ്യപ്പന് പ്രമോഷന്‍ ലഭിച്ചത്. അവിടെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.