Thursday, May 8, 2025 11:18 am

മഞ്ചേശ്വരത്ത് ജേഷ്ഠൻ അനിയനെ കുത്തിക്കൊന്നു, പ്രതി ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് ജേഷ്ഠന് അനുജനെ കുത്തിക്കൊന്നു. കളായിയിലെ പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതി ഒളിവിലാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. 40 വയസുകാരനായ മഞ്ചേശ്വരം കളായിയിലെ പ്രഭാകര നോണ്ടയാണ് മരിച്ചത്. സഹോദരന്‍ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രഭാകര നോണ്ട താമസിക്കുന്ന വീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം നടന്നതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നോണ്ടയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട. ജയറാം നോണ്ടയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് ഡിവൈഎസ്പി സുധാകരന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മനോജ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കൊലപാതകത്തിന് ശേഷം പ്രതി ജയറാം ഒളിവിൽ പോയി. ഇയാള്‍ കര്‍ണാടകത്തിലേക്ക് കടന്നതായാണ് പോലീസ് നിഗമനം. മൂന്ന് സംഘങ്ങളായി തിരഞ്ഞ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കത്തികയറി വീണ്ടും സ്വർണ വില

0
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് 55 രൂപ വർധിച്ച് 9130...

തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ സേനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവല്ല എംജിഎം സ്‌കൂൾ

0
തിരുവല്ല : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ തീവ്രവാദത്തിനെതിരെ പോരാടുന്ന ഇന്ത്യൻ...

നവീകരണമില്ല ; ഏഴംകുളത്ത് മിക്ക റോഡുകളും ടാറിളകി നാശാവസ്ഥയില്‍

0
ഏഴംകുളം : വർഷങ്ങളായി നവീകരണമില്ലാത്തതിനാൽ ഏഴംകുളത്ത് മിക്ക റോഡുകളും...

പാക് അതിർത്തി സംസ്ഥാനങ്ങളിൽ പരിശോധനകൾ കർശനമാക്കി

0
ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ രാജ്യം കനത്ത സുരക്ഷയിൽ. പാക്...