തിരുവനന്തപുരം : വയനാട് വെറ്ററിനറി കോളജിലെ സിദ്ധാർഥിന്റെ മരണത്തിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. രണ്ടാം വർഷ വിദ്യാർഥി ആസിഫ് ഖാനെയാണ് വർക്കലയിൽ നിന്ന് പോലീസ് പിടികൂടിയത്. ഇതിനൊപ്പം കേസിൽ അഞ്ച് പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ പ്രസിഡന്റ് കെ അരുൺ, കെ അഖിൽ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സിദ്ധാർഥിന്റെ മരണത്തിൽ പത്ത് പ്രതികളെയാണ് ഇത് വരെ പിടികൂടിയത്.20 പ്രതികളാണ് കേസിലുള്ളതെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു.ഇന്നലെ രാത്രി പോലീസിൽ കീഴടങ്ങിയ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ പ്രസിഡന്റ് കെ അരുൺ, കെ അഖിൽ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. അതിനിടെ മർദന വിവരം അറിയാൻ വൈകി എന്നും അറിഞ്ഞയുടൻ നടപടിയെടുത്തെന്നും സർവകലാശാല രജസിട്രാർക്ക് വിശദീകരണം നൽകി. കേസിൽ പ്രതികളായ ആറ് പേരെ കൂടി കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.