തിരുവല്ല : വയനാട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മറുപടി പറയണമെന്നും മൗനം വെടിയണമെന്നും യുഡിഎഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റുമായ അഡ്വ.വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു. കേരളത്തിലെ ക്യാംപസുകൾ SFI യുടെ പാർട്ടി ഗ്രാമങ്ങളാക്കി മാറ്റിയിരിക്കുകയാണ് .മെറിറ്റിൽ അഡ്‌മിഷൻ ലഭിച്ച വിദ്യാർത്ഥികളെ SFI യുടെ അധോലോക സംഘങ്ങൾ ഭീഷണിപ്പെടുത്തിയും അക്രമിച്ചും വരുതിയിൽ നിർത്താൻ ശ്രമിക്കുന്നതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ അവസാനിച്ചിരിക്കുന്നത് .
കേരളത്തിൻ്റെ മനുഷ്യ മനസാക്ഷിയെപ്പോലും ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ഈ കൊലപാതകം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടേയും അവരുടെ വിദ്യാർത്ഥി സംഘടനയായ SFI യുടേയും പൊതു സ്വഭാവം പ്രകടമാക്കുന്നതാണ്.ടി.പി ചന്ദ്രശേഖരനെ 51 വെട്ടുകൾ വെട്ടി കൊന്നപ്പോൾ കുലംകുത്തിയെന്ന് പരിഹസിച്ച് അതിനെ ന്യായികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശിഷ്യൻമാരാണ് ഈ ദാരുണ കൊലപാതകത്തിൻറെ മുഖ്യ ശില്പികൾ. മുഖ്യമന്ത്രിയും സി പിഎമ്മും സിദ്ധാർത്ഥിൻറെ കുടുംബത്തോട് മാത്രമല്ല കേരളത്തിൻറെ പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും അഡ്വ.വർഗ്ഗീസ് മാമ്മൻ ആവശ്യപ്പെട്ടു .സിദ്ധാർത്ഥിൻറെ കൊലപാതകത്തിൻ്റെ നിജസ്ഥിതി പുറത്ത് വരണമെങ്കിൽ CBI അന്വേഷണം കൂടിയെ തീരു.ഈ കാര്യത്തിൽ ഉടൻ CBI അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.