ഏറ്റവും രുചികരമായ ഫാസ്റ്റ് ഫുഡുകളില്‍ ഒന്നാണ് നൂഡില്‍സ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ് ഇന്‍സ്റ്റന്റ് നൂഡില്‍സ്. സ്വാദിഷ്ടമാണെങ്കിലും നൂഡില്‍സ് ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും അടങ്ങിയ നൂഡില്‍സ് ഒരു ജങ്ക് ഫുഡായാണ് കണക്കാക്കപ്പെടുന്നത്. ദിവസവും നൂഡില്‍സ് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ദിവസവും നൂഡില്‍സ് കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് നോക്കാം.
ഉയര്‍ന്ന ലെഡിന്റെ അംശമാണ് നൂഡില്‍സിനെ അപകടകാരിയാക്കുന്നത്. നൂഡില്‍സ് ഇത്ര രുചികരമാകാനുള്ള പ്രധാന കാരണം ലെഡിന്റെ അംശമാണ്. ലെഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കും. ലെഡിന്റെ അംശം മാത്രമല്ല, നൂഡില്‍സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദ മാവും ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇവ ദിവസവും കഴിക്കുന്നത് കരള്‍ പ്രശ്നങ്ങള്‍, സന്ധി വേദന, ക്ഷീണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് അധികം നൂഡില്‍സ് കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. നൂഡില്‍സില്‍ ചെറിയ അളവില്‍ ലെഡ് ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല് കുട്ടികളും ഗര്‍ഭിണികളും ഇത് തീരെ കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദിവസവും ഇവ കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെയും സോഡിയത്തിന്റെയും അളവ് വര്‍ദ്ധിപ്പിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. കൂടാതെ, ചിലര്‍ക്ക് അമിതവണ്ണം പോലുള്ള പ്രശ്നങ്ങളുമുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു.