Saturday, April 19, 2025 5:45 am

തകർച്ചക്കുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചുവരവിന്റെ സൂചന

For full experience, Download our mobile application:
Get it on Google Play

മുംബൈ: അഞ്ച് മാസത്തെ തകർച്ചക്കുശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചുവരവിന്റെ സൂചന. കഴിഞ്ഞയാഴ്ച എല്ലാ ദിവസവും വിപണി ലാഭത്തിലാണ് ഇടപാട് അവസാനിപ്പിച്ചത്. നിഫ്റ്റി ഒരാഴ്ചകൊണ്ട് 4.2 ശതമാനം മുന്നേറി. നാലുവർഷത്തിനിടയിൽ ആദ്യമായാണ് ഒരാഴ്ചയിൽ ഇത്രയേറെ നേട്ടമുണ്ടാകുന്നത്. മിഡ് കാപ് സൂചിക ഒരാഴ്ചക്കിടെ എട്ട് ശതമാനം മുന്നേറി. അഞ്ച് മാസമായി തുടരുന്ന ഇടിവ് തകർത്ത നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്ന മുന്നേറ്റമാണിത്. 22,000 എന്ന തലത്തിൽനിന്ന് നിഫ്റ്റി പലവട്ടം തിരിച്ചുകയറി. അടുത്ത ദിവസങ്ങളിൽ വീണ്ടും ഇടിഞ്ഞാലും 22,000ത്തിൽ താഴെ പോകില്ല എന്നാണ് ഇത് വിലയിരുത്തി വിദഗ്ധർ പറയുന്നത്.

ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ ഓഹരി വിപണിക്ക് അനുകൂലമായ മാറ്റങ്ങൾ സംഭവിച്ചതുകൂടി ചേർത്തുവെച്ചാണ് ഈ വിലയിരുത്തൽ. വിദേശനിക്ഷേപ സ്ഥാപനങ്ങൾ കൂട്ടവിൽപന അവസാനിപ്പിക്കുകയും ചെറിയ തോതിലെങ്കിലും വാങ്ങലുകാരാവുകയും ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നതും യു.എസ് ട്രഷറി ബോണ്ട് യീൽഡ് 4.1 ശതമാനത്തിലേക്ക് താഴ്ന്നതുമാണ് വിദേശനിക്ഷേപകരുടെ മനംമാറ്റത്തിന് കാരണം. ഡോളറിനെതിരെ സമീപദിവസങ്ങളിൽ രൂപ കരുത്ത് കാട്ടുന്നതും ഓഹരി വിപണിക്ക് ഗുണം ചെയ്തു. ഈ വർഷവും 2026, 2027 വർഷങ്ങളിലും രണ്ടുതവണ പലിശ നിരക്ക് കുറക്കുമെന്ന് യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ സൂചന നൽകിയത് വിപണി പോസിറ്റിവ് ആയി എടുത്തിട്ടുണ്ട്.

പണം കൈവശമുള്ളവർക്ക് ഇനി നല്ല ഓഹരികളിൽ കുറച്ചുവീതം നിക്ഷേപിച്ച് തുടങ്ങാം. കോവിഡ് കാല വീഴ്ചക്കുശേഷം കണ്ടപോലെ കുത്തനെയുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കരുത്. ബുൾ മാർക്കറ്റിലേത് പോലെ എല്ലാ ഓഹരികളും പറന്നുയരും എന്നും കരുതേണ്ടതില്ല. കൂട്ടത്തകർച്ചയിൽ പല ഇന്ത്യൻ കമ്പനികളുടെയും ഓഹരിവില ആകർഷക നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. തുടർച്ചയായി ഏതാനും ദിവസം മുന്നേറിയാൽ ലാഭമെടുക്കലിന് സാധ്യതയുള്ളതിനാൽ അടുത്തയാഴ്ച ട്രേഡിങ് കരുതലോടെ വേണം. ആകർഷകമായ വിലനിലവാരത്തിലുള്ളതുമായ വളർച്ച സാധ്യതയുള്ളതുമായ ഓഹരികൾ നോക്കിവെക്കുക.

അടുത്ത മാസം പുറത്തുവരുന്ന കമ്പനികളുടെ നാലാം പാദഫലം ശ്രദ്ധയോടെ നിരീക്ഷിക്കുക. കഴിഞ്ഞ ബുൾ റാലിയിൽ മികച്ച പ്രകടനം നടത്തിയ കമ്പനികളും ഓഹരികളും ആയിരിക്കില്ല അടുത്ത മുന്നേറ്റത്തിൽ താരമാവുക. നല്ല പാദഫലം പുറത്തുവിടുന്ന കമ്പനികളിൽ മാത്രം നിക്ഷേപിക്കുക. കഴിഞ്ഞ മാസങ്ങളിലെ തകർച്ചയിൽ വീണുപോകാതെ പിടിച്ചുനിന്ന് കരുത്തുകാട്ടിയ കമ്പനികളും സെക്ടറുകളും മുന്നേറാൻ സാധ്യതയുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇറാനിൽ സുപ്രധാന കൂടിക്കാഴ്ച്ചകൾ നടത്തി സൗദി പ്രതിരോധമന്ത്രി

0
ടെഹ്റാൻ : അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാം ആണവ ചർച്ച ശനിയാഴ്ച നടക്കാനിരിക്കെ...

നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാൻ പോലീസ്.

0
കൊച്ചി : ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപെട്ട നടൻ...

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി കുറ്റപത്രം ; ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ്...

0
ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും...

റഷ്യക്കും യുക്രൈനും ട്രംപിൻ്റെ അന്ത്യശാസനം

0
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരമേറ്റതുമുതൽ ലോകത്തെ ആശങ്കപ്പെടുത്തുന്ന റഷ്യ...