ഗാങ്‌ടോക്ക്: സിക്കിമില്‍ ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ക്വാറന്റീനിലായിരുന്നെന്നും സ്രവപരിശോധനഫലം പോസിറ്റീവാണെന്നും സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ഡോ. പെംപ ഷെറിംഗ് ബൂട്ടിയ പറഞ്ഞു. കൊവിഡ് പരിശോധന ലാബുകള്‍ ഇതുവരേയും സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടില്ലാത്തതിനാല്‍ ബംഗാളിലെ സിലിഗുരിയിലുള്ള മെഡിക്കല്‍ കോളജിലേക്കാണ് സാമ്പിളുകള്‍ പരിശോധനക്കായ് അയച്ചത്.
രാജ്യം മുഴുവന്‍ കൊവിഡ് വ്യാപിച്ചപ്പോഴും സംസ്ഥാനത്ത് ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഫെബ്രുവരി മുതല്‍ സംസ്ഥാനത്തേക്കുള്ള ആളുകളുടെ വരവ് സിക്കിം നിരോധിച്ചിരുന്നു. ഒക്ടോബര്‍ വരെ വിനോദസഞ്ചാരികളെ അനുവദിക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.