Sunday, July 6, 2025 9:55 am

മുഖത്തെ കരിവാളിപ്പും കഴുത്തിന് പുറകിലെ കറുപ്പും വേഗത്തിൽ മാറ്റാൻ ഒരു സിമ്പിൾ പായ്ക്ക്

For full experience, Download our mobile application:
Get it on Google Play

പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കഴുത്തിലെ കറുപ്പ്. മുഖം പോലെ തന്നെ പ്രധാനമാണ് കൈകളും കാലുകളും കഴുത്തുമൊക്കെ. കഴുത്തിന് പുറകിൽ കറുപ്പ് വരാൻ പല കാരണങ്ങളുണ്ട്. പലർക്കും മുഖത്തേക്കാളും നിറം കുറവാണ് കഴുത്തിൽ. കാലാവസ്ഥയിലെ മാറ്റവും ഭക്ഷണക്രമവുമൊക്കെ കഴുത്തിലെ കറുപ്പിൻ്റെ ചില കാരണങ്ങളാണ്. ഹോർമോൺ വ്യതിയാനം, അമിതവണ്ണം എന്നീ പ്രശ്നങ്ങളൊക്കെ കഴുത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ഇത് മാറ്റാൻ പല വീട്ടു വൈദ്യങ്ങളും പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ വലിയ രീതിയിലുള്ള പ്രശ്നം പരിഹരിക്കാൻ വൈദ്യ സഹായം തേടാൻ ശ്രമിക്കണം.

ചർമ്മത്തിന് വളരെ നല്ലതാണ് തക്കാളി. ചർമ്മത്തെ ക്ലെൻസ് ചെയ്യാനും പിഎച്ച് ബാലൻസ് നിലനിർത്താനും വളരെ നല്ലതാണ് തക്കാളി. വൈറ്റമിൻ സി, ഇ, ബിറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് തക്കാളി. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ എളുപ്പത്തിൽ തടയാൻ ഇത് സഹായിക്കും. മുഖത്തെ നിറ വ്യത്യാസവും ഡൾനെസും മാറ്റാൻ നല്ലതാണ് തക്കാളി. കൂടാതെ അമിതമായ എണ്ണമയം മാറ്റാനും തക്കാളി വളരെ നല്ലതാണ്. ചർമ്മത്തിലെ വിഷാംശം മാറ്റാൻ നല്ലതാണ് ബീറ്റ്റൂട്ട്. വൈറ്റമിനുകളും ആൻ്റി ഓക്‌സിഡൻ്റുകളാലും സമ്പന്നമായ ബീറ്റ്‌റൂട്ട് ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലെ പ്രധാന ചേരുവയാണ്. ഇതിലുള്ള വൈറ്റമിൻ സി പി​ഗ്മൻ്റേഷനും പാടുകളും മാറ്റാൻ സഹായിക്കുന്നതാണ്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കാറുണ്ട്. കൂടാതെ ഇതിലെ ഇരുമ്പിൻ്റെ അംശം കേടായ ചർമ്മത്തെ നേരെയാക്കാൻ നല്ലതാണ്. മുഖക്കുരു പ്രശ്നങ്ങളൊക്കെ അകറ്റാൻ ഇത് നല്ലതാണ്.

ചർമ്മത്തിന് വളരെ നല്ലതാണ് ഉരുളക്കിഴങ്ങ്. നിറ വ്യത്യാസവും കരിവാളിപ്പുമാറ്റി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ ഉരുളക്കിഴങ്ങ് വളരെയധിം സഹായിക്കാറുണ്ട്. മുഖക്കുരുവും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളും വേഗത്തിൽ മാറ്റാൻ ഉരുളക്കിഴങ്ങ് സഹായിക്കും. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും ഇത് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിൻ ഇ കണ്ണിനടിയിലെ കറുപ്പിനെ ഇല്ലാതാക്കുന്നു. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതാണ് അരിപ്പൊടി. ഇതൊരു മികച്ച എക്സ്ഫോളിയേറ്ററാണ്. ചർമ്മത്തിന് ആവശ്യമായ പുനരുജ്ജീവൻ നൽകാൻ അരിപ്പൊടി സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ വേഗത്തിൽ മാറ്റാൻ അരിപ്പൊടി നല്ലതാണ്. അമിതമായ എണ്ണമയം ഇല്ലാതാക്കാനും അരിപ്പൊടി വളരെ നല്ലതാണ്. ചർമ്മത്തിൻ്റെ കേടുപാടുകളെ വേഗത്തിൽ ഇല്ലാതാക്കാൻ ഇത് സഹായിക്കാറുണ്ട്.

പായ്ക്ക് തയാറാക്കാൻ
ഇതിനായി അര മുറി തക്കാളി, കുറച്ച് ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ എടുക്കുക. ഇത് മിക്സിയിലിട്ട് നന്നായി അടിച്ച് അതിൻ്റെ നീര് എടുക്കുക. ഇനി ഈ നീരിലേക്ക് അൽപ്പം അരിപ്പൊടി വേണം ചേർക്കാൻ. അതിനായി അരിപ്പൊടി ആദ്യം കുറച്ച് ചൂട് വെള്ളത്തിൽ കുഴയ്ക്കുക. ഇനി ഈ മിക്സിലേക്ക് വേണം നേരത്തെ തയാറാക്കി വച്ചിരിക്കുന്ന നീര് ഒഴിക്കാൻ. ഇനി ഇത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് ആദ്യം എക്സ്ഫോളിയേറ്ററായി സ്ക്രബ് ചെയ്യുക. അതിന് ശേഷം പായ്ക്കായിട്ട് ഇടാവുന്നതാണ. 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കി എടുക്കാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടേക്കോഫിന് മുമ്പ് തീപിടുത്ത മുന്നറിയിപ്പ് നൽകി ; സ്‌പെയിനിൽ വിമാനത്തിൽ നിന്ന് ചാടിയിറങ്ങി യാത്രക്കാർ

0
മാഡ്രിഡ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലെ റയാന്‍ എയര്‍ വിമാനത്തില്‍...

ചാണ്ടി ഉമ്മൻ തുടക്കം മുതൽക്കേ തന്റെ കൂടെ നിൽക്കുന്നയാളാണ് , അദ്ദേഹം ആശ്വാസമായിരുന്നു :...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്...

ആലപ്പുഴയിൽ കാർ ബൈക്കിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴയിൽ കാർ ബൈക്കിൽ ഇടിച്ച് ഭർത്താവ് മരിച്ചു. ഭാര്യ...

കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി

0
മലപ്പുറം : കാളികാവിലെ ആളെക്കൊല്ലി കടുവയെ പിടികൂടി. വനംവകുപ്പിന്റെ കെണിയിലാണ് കടുവ...