ലണ്ടന്‍ : ചൈനീസ് ലാബില്‍ നിന്ന് പരീക്ഷണ ഘട്ടത്തില്‍ വൈറസ് പുറത്തു ചാടിയതാണ് കൊറോണ മഹാമാരിക്ക് വഴിയൊരുക്കിയതെന്ന് മുന്‍ എം16 മേധാവി സര്‍ റിച്ചാര്‍ഡ് ഡിയര്‍ലോവ്. വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും മനുഷ്യ നിര്‍മിതമാണെന്നും അവകാശപ്പെടുന്ന റിപ്പോര്‍ട്ട് താന്‍ കണ്ടതായും സര്‍ റിച്ചാര്‍ഡ് ഡിയര്‍ലോവ് പറയുന്നു. അബദ്ധവശാല്‍ പുറത്തു ചാടിയ കൊറോണ വൈറസ് ചൈനീസ് ശാസ്ത്രജ്ഞരാണ് സൃഷ്ടിച്ചതെന്ന് അദ്ദേഹം പറയുന്നു.
ലണ്ടന്‍ സര്‍വകലാശാലയിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ ഉന്നത അക്കാദമിക് വിദഗ്ധരും നോര്‍വീജിയന്‍ വൈറോളജിസ്റ്റുകളും നടത്തിയ ഗവേഷണങ്ങള്‍ പലതും വായിച്ചതായി അദ്ദേഹം പറഞ്ഞു. 1999 നും 2004 നും ഇടയില്‍ എം16 ന്റെ തലവനായിരുന്ന സര്‍ റിച്ചാര്‍ഡ്. മനുഷ്യരിലേക്ക് പടരുന്നതിനു മുന്‍പ് മൃഗങ്ങളില്‍ മിക്കവാറും വവ്വാലുകളിലോ ഈനാംപേച്ചികളിലോ വൈറസ് ബാധിച്ചുവെന്ന് രാജ്യാന്തര ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്. നോര്‍വീജിയന്‍ ബ്രിട്ടിഷ് ഗവേഷണ സംഘം ഈ ആഴ്ച പ്രസിദ്ധീകരിച്ച ശാസ്ത്രീയ പ്രബന്ധം കൊവിഡ് -19 ന്റെ ജനിതക ശ്രേണികളിലെ പ്രധാന ഘടകങ്ങള്‍ ‘മനുഷ്യ നിര്‍മ്മിതം’ ആണെന്നും അത് സ്വാഭാവികമായി പരിണമിച്ചിരിക്കില്ലെന്നും ഉറപ്പിച്ചു പറയുന്നുണ്ട്.
ഈ പ്രശ്നം ഗൗരവപരമായി ഉയര്‍ന്നു വരുമ്പോള്‍ ചൈന ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍ അവര്‍ ലോകത്തിനു നഷ്ടപരിഹാരം നല്‍കുമോ? ലോകത്തെ എല്ലാ രാജ്യങ്ങളും ചൈനയുമായുള്ള ബന്ധത്തെ എങ്ങനെ ഭാവിയില്‍ കൈകാര്യം ചെയ്യുന്നുവെന്ന് ഇത്തരത്തില്‍ പുനര്‍വിചിന്തനം ചെയ്യുമെന്ന് കരുതുന്നതായും ചൈന തെറ്റ് ചെയ്താല്‍ ഇത് അപകടകരമായ ബിസിനസ്സാണെന്നും അദ്ദേഹം പറഞ്ഞു.