കൊച്ചി : സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് തിരിച്ചടി. കീഴ്‌ക്കോടതി ഉത്തരവിനെതിരായ കര്‍ദിനാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കര്‍ദിനാള്‍ സമര്‍പ്പിച്ച ആറ് ഹര്‍ജികളും ഹൈക്കോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കും. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും, സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.
സിറോ മലബാര്‍ സഭാ ഭൂമിയിടപാട് : കര്‍ദിനാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി ; വിചാരണ നേരിണം
RECENT NEWS
Advertisment