കൊച്ചി : സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാന്‍ സിനഡ് യോഗം തീരുമാനിച്ചു. എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നുള്ളതടക്കം എതിര്‍പ്പുകള്‍ അപ്പാടെ അവഗണിച്ച് കൊണ്ടാണ് സിനഡിന്റെ പുതിയ തീരുമാനം. ഡിസംബര്‍ ആദ്യവാരം മുതല്‍ പുതിയ ആരാധന ക്രമം നടപ്പാക്കാനാണ് തീരുമാനം.
ഇക്കാര്യത്തില്‍ സിനഡിന്റെ പ്രഖ്യാപനം ഇന്നു വൈകിട്ടോട് ഉണ്ടാവും. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍താരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം. സിനഡ് രേഖ പുറത്ത് വന്നതിന് ശേഷം ഭാവി പരിപാടി ആലോചിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പിആര്‍ഒ ഫാദര്‍ ജോസ് വൈലിക്കോടത്ത് പറഞ്ഞു.