Sunday, May 11, 2025 8:40 am

സി​സ്​​റ്റ​ര്‍ ജ്യോ​തി​സി​ന്‍റെ ദു​രൂ​ഹമ​ര​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് തു​ട​ര​ന്വേ​ഷ​ണo

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​: സി​സ്​​റ്റ​ര്‍ ജ്യോ​തി​സി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്. 1998 ന​വം​ബ​ര്‍ 20നാ​ണ്​ ക​ല്ലു​രു​ട്ടി സേ​ക്ര​ട്ട് ഹാ​ര്‍ട്ട് മ​ഠം വ​ള​പ്പി​ലെ കി​ണ​റ്റി​ല്‍​ സി​സ്​​റ്റ​ര്‍ ജ്യോ​തി​സി​നെ (21) മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.നേ​ര​ത്തെ ആ​ത്മ​ഹ​ത്യ​യെ​ന്ന് ലോ​ക്ക​ല്‍ പോലീ​സ് എ​ഴു​തി​ത്ത​ള്ളി​യ കേ​സാ​ണ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് ഒ​രു​ങ്ങു​ന്ന​ത്. ബ​ന്ധു​ക്ക​ള്‍ ഹ​ര​ജി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന്​ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ചി​നോ​ട് ഹൈ​ക്കോടതി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ലോ​ക്ക​ല്‍ പോലീ​സിന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ശ​രി​വെ​ക്കു​ന്ന നി​ല​പാ​ടാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ സ്വീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ കേ​സി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല. മ​ര​ണം സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണം. ശ​രീ​ര​ത്തി​ല്‍ മു​റി​വു​ള്ള​താ​യും ര​ക്തം വാ​ര്‍ന്നി​രു​ന്ന​താ​യും സൂ​ചി​പ്പി​ച്ചി​രു​ന്നു.

ഇരുപത് വര്‍ഷം മുന്‍പാണ് കല്ലുരുട്ടി സേക്രട്ട് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ സിസ്റ്റര്‍ ജ്യോതിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടേത് മുങ്ങിമരമാണെന്നായിരുന്നു  പോസ്റ്റ്‌മോര്‍ട്ടം  നിഗമനമെങ്കിലും ഏറെ നിര്‍ണ്ണായകമായ കണ്ടെത്തല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ജനനേന്ദ്രിയത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നെന്നും, രക്തം വാര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇ​തോ​ടെ ദു​രൂ​ഹ​ത സം​ശ​യി​ച്ച്‌​ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ്​ ലോ​ക്ക​ല്‍ പോലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട്​ ആ​ത്മ​ഹ​ത്യ​യെ​ന്ന്​ വി​ധി​യെ​ഴു​തു​ക​യാ​യി​രു​ന്നു. മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ജീ​വ​നൊ​ടു​ക്കാ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ കു​ടും​ബം അ​ന്ന്​ പ​റ​ഞ്ഞ​ത്. സി​സ്​​റ്റ​ര്‍ ജ്യോ​തി​സി​‍ന്‍റെ മ​ര​ണം              അ​ന്വേ​ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ത്ത​ലി​ക് ലെ​യ്‌​മെ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍കി​യ​തോ​ടെ​യാ​ണ് കേ​സ് വീ​ണ്ടും ച​ര്‍​ച്ച​യാ​യ​ത്. ഡി.​ജി.​പി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തോ​ടെ ക്രൈം​ബ്രാ​ഞ്ച്​ വീ​ണ്ടും ചി​ല​രുടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണ്​ വി​വ​രം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃക്കാക്കര നഗരസഭയിൽ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ; 7.50 കോടി രൂപ കാണാനില്ല

0
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തില്‍നിന്ന് 7.50 കോടി രൂപ കാണാനില്ല....

ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, രണ്ട് പേരുടെ...

0
കോട്ടയം: ഏറ്റുമാനൂറിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടു...

സലാൽ അണക്കെട്ടിന്‍റെ 12 ഷട്ടറുകൾ കൂടി തുറന്ന് ഇന്ത്യ

0
ദില്ലി : ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന്...

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന് കേന്ദ്രം

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന്...