റാഞ്ചി: ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഭരണംപിടിച്ച് അധികാരമുറപ്പിച്ചതോടെ ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ നേതാക്കള്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. നേരത്തെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മത്സരിച്ച, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്റെ സഹോദര ഭാര്യ സീത സോറന്‍ കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് അവലോകന യോഗം ബഹിഷ്‌കരിച്ചതോടെയാണ് ഇപ്പോൾ മുന്‍ നേതാക്കള്‍ വീണ്ടും ജെ.എം.എമ്മിലേക്ക് എത്തിയേക്കാമെന്ന ചർച്ച സജീവമായിട്ടുള്ളത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദുംക മണ്‌ലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു സീത സോറന്‍. പക്ഷെ, ഇവിടെ ജെ.എം.എം സ്ഥാനാര്‍ഥിയായ നളിന്‍ സോറനോട് 11,84,132 വോട്ടിന്റെ ഭൂരിക്ഷത്തിന് തോല്‍ക്കുകയായിരുന്നു സീത. പാര്‍ട്ടി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ ജെ.എം.എം നേതൃത്വം ശ്രമം നടത്തുന്നതിനിടെയായിരുന്നു സീത സോറന്റെ യോഗ ബഹിഷ്‌കരണം. വലിയ വിജയ പ്രതീക്ഷിയില്‍ മത്സരിച്ച എന്‍.ഡി.എ സഖ്യത്തിന് ആകെ 24 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം ജെ.എം.എം-കോണ്‍ഗ്രസ് ഇന്ത്യാസഖ്യം 56 സീറ്റിലും വിജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തോൽവി വിലയിരുത്തുന്നതിനായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മറാന്‍ഡി അവലോകന യോഗം വിളിച്ചത്. ഇതില്‍നിന്നാണ് സീത സോറന്‍ വിട്ടുനിന്നത്. 2024 മാര്‍ച്ച് 19-ന് ആയിരുന്നു ഇവര്‍ ജെ.എം.എം വിട്ട് ബി.ജെ.പിയില്‍ ചേർന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1