തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ‘ചിലപ്പന്‍ കിളി’യെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരന്‍ കേരളത്തില്‍ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് ശിവന്‍കുട്ടി പരിഹസിച്ചു. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ മാസ്റ്ററെ കുറിച്ച് മുരളീധരന്‍ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നത്. എന്ത് അനുഭവ സമ്പത്താണ് മുരളീധരനുള്ളത്. മുരളീധരന്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്നും ശിവന്‍കുട്ടി ചോദിച്ചു.
കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആ ഗോവിന്ദന്‍ മാസ്റ്ററെ കുറിച്ചാണ് വി മുരളീധരന്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പറയുന്നത്. വി മുരളീധരന് പൊതുജന പിന്തുണ ഇല്ല. ജനകീയ തെരഞ്ഞെടുപ്പുകളില്‍ എപ്പോഴും പരാജയം അനുഭവിച്ചിട്ടുള്ള രാഷ്ട്രീയക്കാരനാണ് വി മുരളീധരന്‍. ഏക സിവില്‍ കോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢ തന്ത്രം ഇതിന് പിന്നിലുണ്ട്. അത് കേരളത്തില്‍ വിലപ്പോകില്ല. ഒറ്റക്കെട്ടായി കേരളം ഇതിനെ ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.