തിരുവനന്തപുരം : ആറ്റുകാൽ പാടശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ‘പഞ്ചാര’ ബിജു ഉൾപ്പടെ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം പാടശ്ശേരി പണയിൽ വീട്ടിൽ വാവാച്ചി എന്ന് വിളിക്കുന്ന ശരതിനെ (26) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാടശ്ശേരിയിലുള്ള ചതുപ്പ് പുരയിടത്തിൽ വെച്ചാണ് സംഭവം നടന്നത്. ഇരുകാലുകൾക്കും തലയ്ക്കും വലത് കൈക്കും മാരകമായി പരിക്കേറ്റ ശരത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക് വിധേയനായി ചികിത്സയിലാണ്.
പ്രതികളിലൊരാളായ ശിവകുമാറിന്‍റെ ഓട്ടോറിക്ഷ ശരത് സംഭവ ദിവസം പുലർച്ചെ അടിച്ച് തകർത്തതിലുള്ള വിരോധമാണ് സംഘം ചേർന്ന് ശരത്തിനെ കൊലപ്പെടുത്താൻ പ്രേരണയായത്. കല്ലടി മുഖം ഫ്ലാറ്റിൽ താമസിക്കുന്ന പഞ്ചാര ബിജു (46)വിനെ കൂടാതെ പാടശേരി സ്വദേശികളായ പാടശേരി ബൈജു എന്ന് വിളിക്കുന്ന ബൈജു (40), ശിവകുമാർ (42), ജയേഷ് (37), അനീഷ് (35), ഇഞ്ചിവിള ബാബു എന്നറിയപ്പെടുന്ന ബാബു (58) എന്നിവരാണ് അറസ്റ്റിലായത്. പ്രദേശവാസികളായ ശരത്തും പ്രതികളും തമ്മിൽ നേരത്തേ തന്നെ ശത്രുതയിലായിരുന്നെന്ന് പോലീസ് പറയുന്നു.
തിരുവനന്തപുരം സിറ്റി സെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് വി.അജിത്തിന്‍റെ നിർദ്ദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് ഇൻസ്പെക്ടർ രാകേഷ്, എസ്ഐമാരായ ദിനേശ്, അഭിജിത്, ഉത്തമൻ, ജസ്റ്റിൻരാജ്, എഎസ്ഐ രതീന്ദ്രൻ, സിവിൽ പോലീസ് ഓഫിസർമാരായ സാബു, വിനോദ്, ഗിരീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രശാന്ത് നഗർ ഭാഗത്തുള്ള സങ്കേതത്തിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.