മലപ്പുറം : മലപ്പുറം കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്, അബ്ദുൽ മജീദ്, ഷംസുദീൻ, ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും മർദിച്ചതും ഭാര്യയുടെ ബന്ധുക്കളാണെന്ന് പോലീസ് വ്യക്തമാക്കി. വിവാഹ മോചനത്തിന് വഴങ്ങാത്തതിനെ തുടർന്നായിരുന്നു മർദനം.
അസീബിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് അസീബ് വ്യക്തമാക്കിയിരുന്നു.