ആലപ്പുഴ : കായംകുളം കനക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 2015 ൽ കാണാതായ സ്ത്രീയെ മൈസൂരുവിൽനിന്നു കണ്ടെത്തി. ഭർത്താവിന്റെ കൂട്ടുകാരന്റെ കൂടെ അവിടെ രഹസ്യമായി താമസിക്കുകയായിരുന്നു. ഇവരുടെ ഫോൺ നമ്പരിലൂടെയാണ് കേസിനു വഴിത്തിരിവുണ്ടാക്കിയത്. സ്ത്രീകളും പെൺകുട്ടികളും കാണാതാകുന്ന കേസുകളുടെ സംസ്ഥാന നോഡൽ ഓഫീസറായ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ്ദേവിന്റെ നിർദേശ പ്രകാരമായിരുന്നു നടപടികൾ.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.വി ബെന്നി അന്വേഷണത്തിനു നേതൃത്വം നൽകി. എ.എസ്.ഐ പി.വിനോദ്, എ.സുധീർ, സീനിയർ സി.പി.ഒ മാരായ ടി.എസ് ബീന, സാബു എന്നിവരാണു രാമനഗറിൽ നിന്നു സ്ത്രീയെ കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.