ആരോഗ്യത്തിലും സൗന്ദര്യത്തിലും ഒക്കെ ശ്രദ്ധകൊടുക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിന് വേണ്ടി വലിയ തുക തന്നെ ചെലവാക്കുന്നവരും ഉണ്ടാവും. കാരണം ഒരു വ്യക്തിയെ സംബന്ധിച്ച് ആരോഗ്യവും സൗന്ദര്യവും അത്രമാത്രം പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങളിൽ ഭൂരിഭാഗവും മുന്തിരി കഴിക്കുന്നവർ ആയിരിക്കുമല്ലോ. ഇഷ്ടമല്ലെങ്കിലും മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുന്തിരി ആരോഗ്യത്തിന് നല്ലതാണ്. ഇനി മുന്തിരി കഴിച്ചാലും കുരു തുപ്പിക്കളയും അല്ലേ. എന്നാൽ നിങ്ങൾ ഈ കളയുന്നത് നിങ്ങളുടെ സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നിനെയാണ്. അതേ മുന്തിരിക്കുരുവിന് നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാൻ കഴിയും. വിശദമായി അറിഞ്ഞാലോ?
നിങ്ങൾക്ക് ചർമ്മസംരക്ഷണ പ്രശ്‌നങ്ങൾ അനുഭവപ്പെടുകയും പ്രായോഗികമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ മുന്തിരി വിത്തുകൾ നിങ്ങളെ സഹായിച്ചേക്കാം. ക്ലെൻസറുകൾ, മോയ്‌സ്‌ചുറൈസർ, സ്‌ക്രബ്‌സ് തുടങ്ങിയ ധാരാളം ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ മുന്തിരി വിത്തിന്റെ സത്ത് അടങ്ങയിട്ടുണ്ട്. മുന്തിരി വിത്തിന്റെ സത്ത് വിറ്റാമിൻ സി, ഇ, മറ്റ് ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. നിങ്ങളുടെ ചർമ്മത്തിന് നിറവും തിളക്കവും നൽകാനും സെബം ഉൽപ്പാദനം നിയന്ത്രിക്കാനും നേർത്ത വരകൾ കുറയ്ക്കാനും മുന്തിരി വിത്തിന്റെ സത്ത് സഹായിക്കും.
തുടിച്ചതും ഈർപ്പമുള്ളതുമായ ചർമ്മത്തിന് മുന്തിരി: മുന്തിരി വിത്തിൽ ഒമേഗ ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ ഇയും ഉണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും മൃദുലമാക്കുകയും ചെയ്യുന്നു. മുഖക്കുരു പ്രതിരോധിക്കാൻ മുന്തിരി: മുന്തിരിക്കുരുവിന്റെ ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാവുന്നത് കുറയാൻ സഹായിക്കും. മുന്തിരി കുരുവിലെ ലിനോലെയിക് ആസിഡിന്റെ സമൃദ്ധമായ സാന്ദ്രത അടഞ്ഞുപോയ സുഷിരങ്ങൾ കുറയ്ക്കുന്നതിനും അമിതമായ സെബം ഉൽപാദനം നിയന്ത്രിക്കുന്നതിനും സഹായിക്കും. കൂടാതെ മുന്തിരി വിത്ത് പതിവായി ഉപയോഗിക്കുന്നത് മുഖക്കുരു പാടുകളും ഹൈപ്പർപിഗ്മെന്റേഷനും കുറയ്ക്കാൻ സഹായിക്കുന്നു.
ചർമ്മം തിളങ്ങാൻ: മുന്തിരി എണ്ണയിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ സി, പ്രോആന്തോസയാനിൻ എന്നിവ മെലാനിൻ ഉൽപ്പാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും പിഗ്മെന്ററി ഡിസോർഡേഴ്സിനെതിരെ പോരാടുകയും ചെയ്യുന്നു. ക്ഷീണം, ഉറക്കമില്ലായ്മ, അൾട്രാവയലറ്റ് രശ്മികളുടെ കേടുപാടുകൾ, നിർജ്ജലീകരണം എന്നിവ മൂലമുണ്ടാകുന്ന ഡാർക്ക് സർക്കിളുകൾ മുന്തിരി വിത്ത് ഉപയോഗിച്ച് ചെറുക്കാൻ കഴിയും. പതിവായി പ്രയോഗിക്കുമ്പോൾ കണ്ണുകൾക്ക് താഴെയുള്ള പിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തിന് ഉന്മേഷം നൽകാനും സഹായിക്കുന്നു. സ്കിൻകെയർ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ മുന്തിരി വിത്തിന്റെ സത്ത് അടങ്ങിയ ഉത്പന്നങ്ങൾ വാങ്ങിക്കാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033