കുഷാഖ്, സ്ലാവിയ പോലുള്ള പുതിയ മോഡലുകളിലൂടെ സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് കൂടുതൽ ജനകീയനായി മാറിയിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. വില കൂടിയ കാറുകളും പോക്കറ്റ് കീറുന്ന മെയിന്റനെൻസുമുള്ള വണ്ടികളുമാണ് ബ്രാൻഡ് പുറത്തിറക്കുന്നത് എന്ന തെറ്റിധാരണ ഒരുകാലത്ത് കമ്പനിയുടെമേൽ നിഴലിച്ചിരുന്നു. ഇതിനെല്ലാം ഉത്തരം കൊടുത്തത് ഇന്ത്യ 2.0 പ്രൊജക്‌ടിന്റെ ഭാഗമായി എത്തിയ മുകളിൽ പറഞ്ഞ രണ്ട് ഇടത്തരം വാഹനങ്ങളാണ്. ഇന്ന് സ്കോഡയുടെ ഷോറൂമുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ പുതിയ തന്ത്രങ്ങളിലൂടെ മുഖഛായ മാറ്റിയെടുത്ത കമ്പനി ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലെയും സാന്നിധ്യമാണ്. കൊഡിയാക് എന്ന തട്ടുപൊളിപ്പൻ വാഹനമാണ് കമ്പനിയെ ഇവിടെ വാഴിക്കുന്നത്. എന്നാൽ പരിമിതമായ യൂണിറ്റുകളിലും മാത്രമാണ് കൊഡിയാക് ഇന്ത്യയിലെത്തുന്നത് എന്ന പരാതി പലർക്കിടയിലുമുണ്ട്.
ആഭ്യന്തര വിപണിക്കായി അനുവദിക്കുന്ന യൂണിറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ കൊഡിയാക്കിന്റെ രണ്ടാംതലമുറ ആവർത്തനത്തെ പുറത്തിരിക്കുകയാണ് സ്കോഡ. ആഗോള വിപണികൾക്കായാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അധികം വൈകാതെ എസ്‌യുവിയെ ഇന്ത്യയിലേക്കും എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെവൻ സീറ്റർ എസ്‌യുവി നിരവധി പുതിയ സവിശേഷതകൾ, കൂടുതൽ സ്പേസ്, പുത്തൻ സാങ്കേതികവിദ്യകൾ എന്നിവയും അതിലേറെയും കാര്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്.
സ്കോഡയുടെ പുതിയ കാലത്തെ ഡിസൈൻ ധാർമ്മികതയ്ക്ക് അനുസൃതമായി കൊഡിയാക് അതിന്റേതായ വ്യക്തമായ രൂപമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും. എസ്‌യുവിയുടെ നിലവിലെ മോഡലിനേക്കാൾ അൽപ്പം കൂടുതൽ സ്പോർട്ടിയറായ ശൈലിയാണ് ചെക്ക് ബ്രാൻഡ് സ്വീകരിച്ചിരിക്കുന്നത്. ഗ്രില്ലിന് കൂടുതൽ കോണ്ടൂർഡ് പ്രൊഫൈൽ ലഭിക്കുന്ന മിനുക്കിയ മുൻവശം ഏവരേയും ആകർഷിക്കുമെന്നതിൽ തർക്കമില്ല.
എസ്‌യുവിക്ക് ഒരു കൂട്ടം പുതിയ മാട്രിക്‌സ് എൽഇഡി ഹെഡ്‌ലൈറ്റുകളും ബോൾഡും മസ്‌കുലറുമായി കാണപ്പെടുന്ന പുതിയ ബമ്പറും ലഭിക്കുന്നുണ്ട്. 18 മുതൽ 20 ഇഞ്ച് വരെ നീളമുള്ള അലോയ് വീലുകൾ സ്കോഡ വാഗ്ദാനം ചെയ്യുന്നതിനാൽ വശങ്ങളിൽ കാര്യമായ മാറ്റമൊന്നുമില്ല. പിൻഭാഗത്ത് എൽഇഡി ടെയിൽലൈറ്റുകൾ നവീകരിച്ചത് ശ്രദ്ധേയമാണ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് 7 സീറ്റർ പണിതെടുത്തിരിക്കുന്നത്. ഏറ്റവും വിലകുറവുള്ള ഓട്ടോമാറ്റിക് എസ്‌യുവിയാവാൻ മാഗ്നൈറ്റ് എഎംടി? നിസാന്റെ പുതിയ ഐഡിയ കൊള്ളാം പുതിയ എസ്‌യുവിക്ക് ഇപ്പോൾ മൊത്തത്തിൽ 4.76 മീറ്റർ നീളമാണുള്ളത്. അതായത് ഇത് മുൻതലമുറ മോഡലിനേക്കാൾ ആറ് സെന്റീമീറ്ററിലധികം വലിപ്പമേറിയതാണെന്ന് സാരം. മൂന്നാം നിര യാത്രക്കാർക്ക് കൂടുതൽ സ്പേസ് കണ്ടെത്താൻ ഇത് സ്കോഡയെ സഹായിച്ചിട്ടുണ്ട്. വീൽബേസിന്റെ വലിപ്പം 2.79 മീറ്ററിൽ മാറ്റമില്ലാതെ സ്‌കോഡ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും അഞ്ച് സീറ്റർ പതിപ്പിന് ബൂട്ട് സ്പേസ് 910 ലിറ്ററിൽ നിന്ന് 2,105 ലിറ്ററായി ഉയർത്തി. പുതിയ കൊഡിയാക്കിന്റെ ഇന്റീരിയറും സ്കോഡ പൊളിച്ചുപണിതിട്ടുണ്ട്.
സുസ്ഥിരമായ ഇക്കോ വസ്തുക്കളിൽ നിന്ന് നിർമിച്ച നിരവധി ഘടകങ്ങളും അകത്തളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രധാന ഫീച്ചറുകളിൽ 10 ഇഞ്ച് അല്ലെങ്കിൽ 13 ഇഞ്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തെരഞ്ഞെടുക്കാനുള്ള അവസരം കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സ്കോഡയുടെ വെർച്വൽ കോക്ക്പിറ്റിനൊപ്പം നൽകുന്ന ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ 10 ഇഞ്ച് വലിപ്പമുള്ളതാണെന്നതും മിഴിവേകുന്നുണ്ട്. കൂടാതെ ഡബിൾ 15-വാട്ട് വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ് അപ്പ് ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകളും കമ്പനി പുത്തൻ കൊഡിയാക്കിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ടെന്നതും പ്രീമിയം ഫീൽ ഉയർത്തുന്നു.
പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് ഉൾപ്പെടെ രണ്ട് പെട്രോൾ, ഡീസൽ എഞ്ചിനുകളോടെയാണ് പുതുതലമുറ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക്-ഒൺലി മോഡിൽ വാഹനത്തിന് ഏകദേശം 100 കിലോമീറ്റർ ഓടാൻ കഴിയുമെന്ന് സ്‌കോഡ പറയുന്നു. ഇതിൽ ഏത് എഞ്ചിൻ ഓപ്ഷനോടെയാവും ഇന്ത്യയിലേക്ക് പുതിയ കൊഡിയാക് വരികയെന്ന് സ്കോഡ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2024-ൽ ഫുൾ-സൈസ് എസ്‍യുവി നമ്മുടെ നിരത്തുകളിലും ഓടിത്തുടങ്ങും. പെട്രോൾ എൻജിനുള്ള ആദ്യ തലമുറയിൽ 38.5 ലക്ഷം മുതൽ 41.95 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ വില. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നിവയോടാവും ഇവിടുത്തെ മത്സരം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033