Saturday, May 10, 2025 3:39 pm

5 സ്റ്റാര്‍ സേഫ്റ്റിയുള്ള കാറുകള്‍ക്ക് 1 ലക്ഷത്തിന് മുകളില്‍ ഡിസ്‌കൗണ്ട് ! സ്‌കോഡ സ്ലാവിയയുടെ ഓഫറുകള്‍

For full experience, Download our mobile application:
Get it on Google Play

ഈ കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍ നിലവിലുള്ള സ്‌റ്റോക്കുകള്‍ മുഴുവന്‍ വിറ്റുതീര്‍ക്കാനായി ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും ഇയര്‍ എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡയും ഇതില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. വര്‍ഷാവസാന ഓഫറുകളുടെ ഭാഗമായി ചെക്ക് ബ്രാന്‍ഡ് അതിന്റെ MY2023 ശ്രേണിയില്‍ കാര്യമായ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കോഡയുടെ ജനപ്രിയ മോഡലുകളായ കുഷാഖ്, സ്ലാവിയ, കൊഡിയാക്ക് എന്നിവ ഈ മാസം കിടിലന്‍ ഓഫറില്‍ സ്വന്തമാക്കാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം കൈവന്നിരിക്കുന്നത്. മിഡ്‌സൈസ് സെഡാനായ സ്‌കോഡ സ്ലാവിയയുടെ ഓഫറുകള്‍ നോക്കാം.

വളരെ ആകര്‍ഷകമായ വര്‍ഷാവസാന ഓഫറില്‍ സെഡാന്‍ കാര്‍ ഇപ്പോള്‍ സ്വന്തമാക്കാം. പരമാവധി 1.5 ലക്ഷം രൂപയാണ് സ്ലാവിയക്ക് സ്‌കോഡ കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ സര്‍വീസ് പാക്കേജും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. 10.89 ലക്ഷം മുതല്‍ 19.12 ലക്ഷം രൂപ വരെയാണ് ഈ മിഡ്‌സൈസ് സെഡാന്റെ വില. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്ലാവിയ വരുന്നത്. 115 bhp പവറുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ആണ് ഒന്നമത്തേത്. 150 bhp പവറുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഈ രണ്ട് എഞ്ചിനുകളും ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ ബോക്സുകളോടൊപ്പം വാങ്ങാം. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, ഫോക്സ്‌ വാഗണ്‍ വെര്‍ട്ടിസ് എന്നിവയാണ് എതിരാളികള്‍. ഫോക്‌സ്‌വാഗണില്‍ നിന്നുള്ള കസിന്‍ മോഡലായ വെര്‍ട്ടിസിനൊപ്പം സ്ലാവിയ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നീ വമ്പന്‍മാര്‍ അരങ്ങ്‌വാഴുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ സ്‌കോഡയുടെ ചാട്ടുളിയാണ് കുഷാഖ്. ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി 1.25 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളുമാണ് കുഷാഖിന് സ്‌കോഡ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. കുഷാഖിന് ഈ മാസം 4 വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ സര്‍വീസ് പാക്കേജും ലഭിക്കും. സ്ലാവിയയെ പോലെ തന്നെ 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ കുഷാഖ് വാങ്ങാം. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ ഒന്ന് തെരഞ്ഞെടുക്കാം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച കാറാണ് സ്‌കോഡ കുഷാഖ്. നിലവില്‍ 10.89 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് സ്‌കോഡ കുഷാഖിന്റെ എക്‌സ്‌ഷോറൂം വില. ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ സ്‌കോഡ വില്‍പ്പനക്കെത്തിക്കുന്ന മോഡലാണ് കൊഡിയാക്. സ്‌കോഡയില്‍ നിന്നുള്ള ഈ പ്രീമിയം വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ ലാഭമാണ്. കൊഡിയാക് ടോപ് സ്‌പെക് L&K ട്രിമ്മിന് ഈ മാസം 1.96 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി. 41.95 ലക്ഷം രൂപക്ക് വിറ്റിരുന്ന ഈ കാര്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 39.99 ലക്ഷം രൂപയ്ക്ക് ലഭ്യമാകും.

ഇത് കൂടാതെ 7 സീറ്റര്‍ എസ്‌യുവിയുടെ ബേസ് സ്റ്റൈല്‍ (38.5 ലക്ഷം രൂപ), മിഡ് സ്പെക്ക് സ്പോര്‍ട്ട്ലൈന്‍ (39.92 ലക്ഷം രൂപ) എന്നിവയുള്‍പ്പെടെ മൂന്ന് വേരിയന്റുകള്‍ക്കും 40,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 30,000 രൂപ വരെ കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. അങ്ങനെ വരുമ്പോള്‍ എസ്‌യുവിയുടെ ഓഫര്‍ 2.5 ലക്ഷം രൂപ കടക്കുമെന്നോര്‍ക്കുക. സ്‌കോഡയുടെ കോംപ്ലിമെന്ററി 4-വര്‍ഷ/60,000 കി.മീ സര്‍വീസ് പാക്കേജും ഓഫറിലുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 190 bho 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സ്‌കോഡ കൊഡിയാക്കിന്റെ കരുത്ത്. അടുത്ത വര്‍ഷം ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും കാറുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌റ്റോക്കിന്റെ ലഭ്യതയും പ്രദേശവും അനുസരിച്ച് ഓഫറുകളില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെട്ടേക്കാം. ഇയര്‍ എന്‍ഡ് സെയില്‍സിന്റെ ഭാഗമായി ഡീലര്‍ഷിപ്പുകള്‍ അവരുടെ വക പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യാറുണ്ട്. അതുകൊണ്ട് ഈ അവസരം ഉപയോഗപ്പെടുത്താനായി എത്രയും പെട്ടെന്ന് സ്‌കോഡ ഡീലര്‍ഷിപ്പിലേക്ക് വിട്ടോളൂ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ദേശീയ വാർത്താ ഏജൻസി

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന്...

നീതി മെഡിക്കൽ ലാബിൽ ഫുൾ ബോഡി ചെക്കപ്പ് ക്യാമ്പ് നാളെ

0
പത്തനംതിട്ട: മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയും നീതി ലാബും സംയുക്തമായി...

ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
റാന്നി : ട്രെയിന്‍ യാത്രക്കിടെ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുത് ; ദുരന്തനിവാരണ അതോറിറ്റി

0
ന്യൂ ഡൽഹി: മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി...