Thursday, May 15, 2025 3:11 am

ചൂടുപാല്‍ കുടിക്കുമ്പോള്‍ വേഗം ഉറക്കം വരുന്നത് എന്തുകൊണ്ട് ?

For full experience, Download our mobile application:
Get it on Google Play

ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചൂടുപാൽ കുടിക്കുന്നത് ശീലമാക്കിയവരാണ് നമ്മളിൽ പലരും. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം മഞ്ഞൾ ചേർത്ത അല്ലെങ്കിൽ ബദാം ചേർത്ത ഒരു ഗ്ലാസ് പാൽ കുടിക്കാൻ മാതാപിതാക്കൾ ചിലപ്പോൾ നമ്മളെ നിർബന്ധിച്ചിട്ടുണ്ടാകും.

ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പാലുകുടിച്ചാൽ നല്ല ഉറക്കം കിട്ടുമെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ ഉറക്കം കിട്ടുന്നതിനുള്ള കാരണമെന്തെന്ന് വിശദീകരിക്കുകയാണ് പുതിയ പഠനം.

പാലിൽ അടങ്ങിയിട്ടുള്ള കാസെയൻ ട്രൈപ്റ്റിക് ഹൈഡ്രോലൈസേറ്റ് (സി.ടി.എച്ച്.)എന്ന വിവിധ പെപ്റ്റൈഡുകളാണ്(രണ്ടോ അതിലധികമോ അമിനോ ആസിഡുകൾ ചേർന്നുണ്ടാകുന്ന ശൃംഖല) നല്ല ഉറക്കം കിട്ടാൻ കാരണം. ഇത് മാനസിക സമ്മർദങ്ങളിൽനിന്ന് വിടുതൽ നൽകി നല്ല ഉറക്കം തരാൻ സഹായിക്കുന്നുവെന്ന് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ ജേണലായ അഗ്രിക്കൾച്ചറൽ ആൻഡ് ഫുഡ് കെമിസ്റ്റിയിൽ വിവരിക്കുന്നു.

ഉത്കണ്ഠ കുറയ്ക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്ന ഒട്ടേറെ പ്രകൃതിദത്ത പെപ്റ്റൈഡുകളും പ്രോട്ടീനുകളുടെ ഭാഗങ്ങളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടു ചെയ്തു. ഇപ്പോൾ കണ്ടെത്തിയതിനേക്കാൾ കൂടുതൽ ശക്തിയുള്ള ഉറക്കത്തിനു സഹായിക്കുന്ന പെപ്റ്റൈഡുകൾ സി.ടി.എച്ചിൽ ചിലപ്പോൾ അടങ്ങിയിട്ടുണ്ടാകാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നു.

എലികളിൽ നടത്തിയ പഠനത്തിൽ ഏറ്റവും ശക്തിയേറിയ പെപ്റ്റൈഡ് നൽകിയപ്പോൾ സാധാരണയുള്ളതിനേക്കാൾ 25 ശതമാനം വേഗത്തിൽ അവ ഉറങ്ങിപ്പോയതായി കണ്ടെത്തി. ഉറങ്ങുന്ന സമയത്തിന്റെ ദൈർഘ്യം 400 ശതമാനം വർധിച്ചതായും കണ്ടെത്തി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....