Tuesday, December 17, 2024 8:28 am

ഉറക്കം വരുന്നില്ലേ : എങ്കില്‍ ഈ വഴികള്‍ പരീക്ഷിച്ചോളൂ

For full experience, Download our mobile application:
Get it on Google Play

ഉറക്കമില്ലായ്മ പലപ്പോഴും നമ്മെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. രാത്രി വേണ്ടവിധം ഉറങ്ങാതെ പകല്‍ സമയങ്ങളില്‍ ഉറങ്ങുന്ന സ്വഭാവം മുതിര്‍ന്നവരെന്നോ കൗമാരക്കാരെന്നോ വ്യത്യാസമില്ലാതെയായിരിക്കുന്നു. രാത്രി സമയം വൈകിയും മൊബൈല്‍ ഫോണില്‍ അമിതമായി നോക്കിയിരിക്കുന്നതാണ് കൗമാരക്കാരില്‍ ഉറക്കക്കുറവിനുള്ള പ്രധാന കാരണം. കൃത്യമായ ഉറക്കം ലഭിക്കാത്തത് പല രോഗങ്ങളിലേക്കും വഴിവെയ്ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ചിട്ടയായ വ്യായാമവും സമീകൃതാഹാര ശൈലിയും ഉറക്കം കൃത്യമായി ലഭിക്കാന്‍ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്നേ ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രത്യേകിച്ച് ഫോണിന്റെ സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കി കിടക്കുക. രാത്രിയില്‍ ഇരുണ്ട വെളിച്ചത്തില്‍ അങ്ങിനെ നോക്കി കിടക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

ഇത് ഉറക്കമില്ലായ്മയ്ക്കും കാരണമാകും. കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിച്ച് കിടക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് കഫൈന്റെ അളവ് വര്‍ദ്ധിപ്പിച്ച് ഉറക്കമില്ലായ്മയിലേക്ക് തള്ളിവിടുന്നു. പാട്ടുകള്‍ കേട്ട് ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് പരീക്ഷിക്കാം. അമിതമായ മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ രാത്രി കഴിച്ച് കിടക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങളിലേക്കും അസിഡിറ്റിയിലേക്കും വഴിവെച്ച് ഉറക്കം കെടുത്തും. ഉറക്കമില്ലായ്മ നിങ്ങളില്‍ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലെത്തിക്കും. അതിനാല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

0
ദില്ലി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്സഭയില്‍...

ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരന്...

സംഭാലിലെ ശിവ ഹനുമാൻ ക്ഷേത്രത്തിൽ പൂജകളും പ്രാർത്ഥനകളും നടന്നു

0
സംഭാൽ : സംഭാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ കണ്ടെത്തിയ ശിവ ഹനുമാൻ ക്ഷേത്രത്തിൽ...

അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും ബാനറുകളും നീക്കം ചെയ്തു

0
ചെങ്ങന്നൂർ : അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും ബാനറുകളും മറ്റും നഗരസഭ ഉദ്യോഗസ്ഥർ...