ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നു, കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 26 വരെ ഇന്ത്യയിൽ 1,009 കേസുകളുണ്ട് കഴിഞ്ഞ ആഴ്ചയിൽ മാത്രം 700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ വ്യാപനവുമായി ബന്ധപ്പെട്ട് ഏഴ് പേർ കോവിഡ് ബാധിച്ച് മരിച്ചു, മെയ് 19 വരെ രാജ്യത്ത് ഒരു കോവിഡ് (COVID) മരണം മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെഹൽ പറഞ്ഞു. “ഇപ്പോൾ, വന്നിട്ടുള്ള കോവിഡ് വേരിയന്റുകൾക്ക് തീവ്രത പൊതുവെ കുറവാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത പാലിക്കണം എപ്പോഴും സജ്ജരായിരിക്കണം” ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു. തുടക്കത്തിൽ തെക്ക്, പിന്നീട് പടിഞ്ഞാറ്, ഇപ്പോൾ വടക്കേ ഇന്ത്യ എന്നിങ്ങനെയാണ് കേസുകളുടെ വർദ്ധനവ് ഡോ. ബെഹൽ ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ ഡി എസ് പി) വഴി എല്ലാ കേസുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.