ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ നിര്‍മാണം പൂര്‍ത്തീകരിച്ച സ്മാർട്ട് അങ്കണവാടികൾ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, പെരുമ്പളം പഞ്ചായത്തുകളില്‍ ഓരോന്നും പാണാവള്ളി ഗ്രാമപഞ്ചായത്തിൽ രണ്ടും അങ്കണാവാടികളാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തിയത്. ഓരോ അങ്കണവാടിക്കും രണ്ടു ലക്ഷം രൂപ വീതം ചിലവഴിച്ചു.
പൂർണ്ണമായും ശിശു സൗഹൃദ രീതിയിൽ നിർമിച്ചിരിക്കുന്ന അങ്കണവാടികളിൽ മനോഹരമായ ചുവർ ചിത്രങ്ങൾ, വിവിധ കളി ഉപകരണങ്ങൾ, ഫർണിച്ചറുകൾ, സൗണ്ട് സിസ്റ്റം, ഫസ്റ്റ് എയ്ഡ് ബോക്സ്, വിശാലമായ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളുണ്ട്. സ്മാർട്ട് അങ്കണവാടി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പാണാവള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് നിർവഹിച്ചു. മറ്റു പഞ്ചായത്തുകളിൽ അതാത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ ആകെ 122 അങ്കണവാടികളാണുള്ളത്