ഇനി ഹെൽമറ്റിൽ പാട്ട് കേൾക്കാം. അടുത്ത പാട്ട് പ്ലേ ചെയ്യാം എന്താണ് സ്മാർട്ട് ഹെൽമറ്റ് എന്ന് നോക്കാം. ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുമ്പോൾ നമ്മുടെ തലയ്ക്ക് സുരക്ഷ നല്‍കുന്നതിനോടൊപ്പം പല തരത്തിലുള്ള ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നവയാണ് സ്മാർട്ട് ഹെല്‍മെറ്റുകള്‍. ഇവയുടെ പ്രധാന ഫീച്ചറുകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയോടെ ഈ ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ പാട്ട് കേട്ടുകൊണ്ട് തന്നെ വാഹനം ഓടിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ വോളിയം നിയന്ത്രിക്കാനുള്ള ബട്ടണുകളും ഈ ഹെല്‍മെറ്റില്‍ തന്നെ നല്‍കിയിട്ടുണ്ടാകും. സ്മാർട്ട് ഹെല്‍മെറ്റ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഫീച്ചറാണ് റിമോട്ട് കണ്‍ട്രോണിങ്.
അതായത് ഈ സ്മാർട്ട് ഹെല്‍മെറ്റ് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാല്‍ വിദൂരമായി തന്നെ ഈ ആപ്പ് കൊണ്ട് ഹെല്‍മെറ്റ് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ഹെല്‍മെറ്റില്‍ തൊടാതെ തന്നെ ആപ്പിന്റെ സഹായത്താല്‍ പാട്ടുകളുടെ വോളിയം കൂട്ടാനും കുറയ്ക്കാനും നെക്സ്റ്റ് പാട്ട് പ്ലേ ചെയ്യാനും എല്ലാം ഇതിലൂടെ സാധിക്കുന്നതാണ്. ഇതിനാല്‍ തന്നെ ബൈക്കിന്റെ ഹാൻഡില്‍ ബാറിന്റെ പൂർണ്ണ നിയന്ത്രണം നിങ്ങള്‍ക്ക് ഏറ്റെടുക്കാൻ സാധിക്കുന്നതാണ്. യുഎസ്ബി പോർട്ടിന്റെ സഹായത്തോടെയാണ് ഇത്തരം സ്മാർട്ട് ഹെല്‍മെറ്റുകള്‍ ചാർജ് ചെയ്യുന്നത്. നിങ്ങളുടെ ഫോണിന്റെ ചാർജർ തന്നെ ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ആമസോണ്‍, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്നും സ്മാർട്ട് ഹെല്‍മെറ്റുകള്‍ ലഭിക്കുന്നതാണ്. 3000 രൂപ മുതല്‍ തന്നെ അത്യാവശ്യം മികച്ച സ്മാർട്ട് ഹെല്‍മെറ്റുകള്‍ ലഭിക്കുന്നതാണ്.