പല മാതാപിതാക്കൾക്കും ഉള്ള പ്രധാന ടെൻഷനാണ് തങ്ങളുടെ കുട്ടികൾ സ്മാർട്ട് ഫോണുകളിൽ എന്തെല്ലാമാണ് കാണുന്നതെന്നുള്ളത്. ഇന്ന് എല്ലാ കുട്ടികളും ഫോൺ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ എവിടെയായാലും നിങ്ങളുടെ കുട്ടികൾ സ്മാർട്ട്‌ഫോണിൽ എന്തൊക്കെചെയ്യുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാം. ഒരു ആപ്പ് ഇതിനായി ഉണ്ട്. സൂപ്പർ എന്നാണ് ഈ ഡിജിറ്റൽ പേരന്റിങ് അസിസ്റ്റന്റ് ആപ്പിന്റെ പേര്. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ ഏന്തെല്ലാമാണെന്നുള്ള വിവരങ്ങൾ ഈ ആപ്പ് മാതാപിതാക്കൾക്ക് നൽകുന്നതായിരിക്കും. മാത്രമല്ല കുട്ടികളുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത ആപ്പുകൾ ഇവരുടെ ഫോണിൽ ഉണ്ടെങ്കിൽ ഈ ആപ്പുകൾ എല്ലാം സൂപ്പർ ആപ്പ് ബ്ലോക്ക് ചെയ്യുന്നതായിരിക്കും. ഇനി പുതിയതായി ആപ്പുകൾ ഇവർ ഇൻസ്റ്റാൾ ചെയ്താലും ഇതിന്റെ വിവരങ്ങൾ മാതാപിതാക്കൾക്ക് ലഭിക്കുന്നതായിരിക്കും. മാത്രമല്ല കുട്ടികളുടെ സെർച്ച് ഹിസ്റ്ററി സോഷ്യൽ മീഡിയ ചാറ്റുകൾ എന്നിവയെല്ലാം ആക്സസ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഒരു ഡിജിറ്റൽ പാരന്റ് ആയി തന്നെ ഈ ആപ്പ് പ്രവർത്തിക്കും. നിലവിൽ ഈ ആപ്പ് ലോഞ്ച് ചെയ്തിട്ടില്ല. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
കുട്ടികളുടെ പ്രായത്തിന് അനുയോജ്യമല്ലാത്ത കാര്യങ്ങൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് പുറമെ കുട്ടികളെ പഠനത്തിന് സഹായിക്കാൻ പറ്റുന്ന ഫീച്ചറുകളും ഈ ആപ്പിൽ ഉണ്ടായിരിക്കും. ഫോണിൽ സമയത്തിന് അനുസരിച്ച് ആയിരിക്കും വിവധ ആപ്പുകൾ പ്രത്യക്ഷപ്പെടുക. ഉദാഹരണത്തിന് പഠിക്കേണ്ട സമയമാണെങ്കിൽ പഠന സംബന്ധമായ ആപ്പുകൾ മാത്രമാണ് ഇവരുടെ ഫോണിൽ ലഭിക്കു. ഇതുപോലെ പ്രാർത്ഥന, വ്യായാമം എന്നിവയുടെ സമയത്തിന് അനുസരിച്ച് ഈ ആപ്പുകൾ മാത്രമേ ലഭിക്കു.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം, ഗെയിമിങ് എന്നിവ മെച്ചപ്പെടുത്താനും ഈ ആപ്പ് സഹായിക്കുന്നതായിരിക്കും. നിങ്ങളുടെ കുട്ടികളുടെ താൽപര്യങ്ങളും അവര്‍ എന്താണ് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞതെന്നും എത്ര സമയം അവര്‍ ഇന്റർനെറ്റിൽ സമയം ചിലവഴിച്ചുവെന്നും എല്ലാം ഇതിലൂടെ രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ കുട്ടി സൈബർ ഇടത്തിൽ എങ്ങനെ പെരുമാറണം എന്നതിനുള്ള പരിശീലനവും ഇവർക്ക് ഇതിലൂടെ ലഭിക്കുന്നതായിരിക്കും. പ്രധാനമായും 12 വയസ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കായാണ് ഈ ആപ്പ് നിർമ്മിക്കുന്നത്.