ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയമായി രാഹുല്‍ ഗാന്ധി ഉല്‍പ്പാദനക്ഷമമല്ലെന്നും പാര്‍ലമെന്റിന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നിര്‍ത്തിവെയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് വിമര്‍ശനം.
ഇന്ത്യയിലെ ഓരോ പൗരനും പ്രാധാന്യമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. പാര്‍ലമെന്ററി ചരിത്രത്തില്‍ എത്ര സ്വകാര്യ ബില്ലുകള്‍ മുന്‍ അമേഠി എംപി ലോക്‌സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. 2019ലെ ശീതകാല സമ്മേളനത്തിലെ ഹാജര്‍നില 40 ശതമാനത്തില്‍ താഴെയാണ്. രാഷ്ട്രീയ ജീവിതം മുഴുവന്‍ പാര്‍ലമെന്ററി പാരമ്പര്യങ്ങളെ അവഹേളിക്കുന്നതിനാണ് രാഹുല്‍ ചെലവഴിച്ചതെന്നും സ്മൃതി കുറ്റപ്പെടുത്തി.