Thursday, January 9, 2025 2:28 pm

സ്‌കൂട്ടറില്‍ അണലി കയറിയതറിയാതെ 30 കിലോമീറ്റര്‍ യാത്ര ; യുവാവ് ഭാഗ്യത്തിന് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പുത്തൂർ : സ്കൂട്ടറിൽ അണലി കയറിയതറിയാതെ 30 കിലോമീറ്റർ ഒറ്റയ്ക്കു വണ്ടിയോടിച്ച യുവാവ് കടിയേൽക്കാതെ രക്ഷപ്പെട്ടു. കൈതക്കോട് വെള്ളാവിളവീട്ടിൽ സുജിത് മോനാണ് (36) രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ഭാര്യ സിമിയുടെ നീണ്ടകരയിലെ വീട്ടിലെത്തിയ സുജിത് വ്യാഴാഴ്ച പുലർച്ചെ 4.45 ന് കൈതക്കോട്ടെ വീട്ടിലേക്ക് പുറപ്പെട്ടു. കാഞ്ഞിരകോട്ട് എത്തിയപ്പോൾ കൈയിൽ എന്തോ ഇഴയുന്നതായി തോന്നി.

ബ്രേക്കിന്റെ ഭാഗത്തെ സുഷിരത്തിലൂടെയാണ് കൈയിലേക്ക് സ്പർശമെത്തിയത്. വണ്ടി നിർത്തി മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ ഹെഡ് ലൈറ്റിന്റെ പിൻഭാഗത്തുകൂടി പാമ്പ് ഇഴയുന്നത് കണ്ടു. തട്ടിനോക്കിയെങ്കിലും അത് കൂടുതൽ ഉള്ളിലേക്ക് കയറി. പുലർച്ചെയായതിനാൽ സഹായത്തിന് ആരെയും കിട്ടിയില്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയെങ്കിലും പിന്നീട് യാത്രതുടരാൻ തീരുമാനിച്ചു.

അടുത്തുകണ്ട വട്ടയുടെയും കമ്യൂണിസ്റ്റ് പച്ചയുടെയും ഇലകൾ പറിച്ച് ഇരുവശത്തെയും ബ്രേക്കിന്റെ ഭാഗത്തെ ദ്വാരങ്ങൾ അടച്ചശേഷം ശ്രദ്ധിച്ച് സ്കൂട്ടറോടിച്ച് വീട്ടിലെത്തിയെന്ന് സുജിത് മോൻ പറയുന്നു. വീട്ടിലെത്തിയശേഷം പണിപ്പെട്ടാണ് പാമ്പിനെ പുറത്തിറക്കിയത്. ഒരുഭാഗം ഇളക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരു ഭാഗത്തേക്ക് ഇതു മാറും. തുടർന്ന് ബോഡി ഭൂരിഭാഗവും ഇളക്കിയശേഷമാണ് പാമ്പിനെ പുറത്തു ചാടിച്ചത്. നാലടിയോളം നീളമുള്ളതിയിരുന്നു പാമ്പ്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ആറാം ഉത്സവത്തിന് ആനച്ചമയപ്രദർശനം നടന്നു

0
ഹരിപ്പാട് : നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ആറാം ഉത്സവത്തിന് ആനച്ചമയപ്രദർശനം നടന്നു....

കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് : മന്ത്രി വീണാ ജോര്‍ജ്

0
കോട്ടയം : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം...

ജൈവ മാലിന്യ സംസ്‌കരണം ; വീടുകളിൽ സർവേ തുടങ്ങി

0
പ​ത്ത​നം​തി​ട്ട :</strong കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’...

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ; അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു....