പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ ബി ശാഖയുടെ പുതിയ നടപ്പന്തൽ ഗുരുദേവ ക്ഷേത്രത്തിന്റെ ഭൗതിക സാഹചര്യങ്ങൾക്ക് കൂടുതൽ മുതൽക്കൂട്ടാകുമെന്ന് യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പറഞ്ഞു. 4541 നമ്പർ പത്തനംതിട്ട ടൗൺ ബി ശാഖ പണികഴിപ്പിച്ച ഗുരുദേവക്ഷേത്രത്തിലെ നടപ്പന്തലിന്റെയും എൽ.ഇ.ഡി ബോർഡിന്റെയും സമർപ്പണവും വനിതാസംഘം പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ ജി.സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗീതാ സദാശിവൻ, ശാഖ വൈസ് പ്രസിഡന്റ് വിനോദ് കോട്ടക്കൽ, ശാഖാ സെക്രട്ടറി ദീപേഷ് കെ.ബാലൻ, യൂണിയൻ കമ്മിറ്റിയംഗം ജി സുധീർ, പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സിബി സുരേഷ് കുമാർ, കോന്നി ടൗൺ ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് എന്നിവർ സംസാരിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.