വി കോട്ടയം : എസ്.എൻ.ഡി.പി യോഗം 269-ാം വികോട്ടയം ശാഖയിലെ വനിതാ സംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണ വിജ്ഞാന സദസും സ്വീകരണ സമ്മേളനവും നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ 70 വയസിന് മുകളിൽ പ്രായമായ അമ്മമാർക്ക് ഓണസമ്മാനം എസ്.എൻ.ഡി.പി യോഗം സൈബർ സേന ജില്ലാ ചെയർമാൻ മനുരാജ് വിതരണം ചെയ്തു. വനിതാ സംഘം യൂണിയന്റെ പുതിയ ഭാരവാഹികളെ വനിതാ സംഘം യൂണിറ്റ് സെക്രട്ടറി രാധാ ബാലകൃഷ്ണൻ ആദരിച്ചു.
യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ- ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അഡ്വ.രജിത ഹരി, ട്രഷറാർ ഗീതാ സദാശിവൻ, ശാഖ പ്രസിഡന്റ് കെ.ജി സോമരാജൻ, സെക്രട്ടറി ഇൻ ചാർജ് അനിൽകുമാർ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ശ്യാമള രാജൻ, സ്മിത മനോഷ്, രജനി, സുമി ശ്രീലാൽ, ബിന്ദു പവിത്രൻ, നിഷ മനോജ്, ശോഭാ ഷാജി, പത്മ സുരേഷ്, ബിന്ദു പ്രകാശ്, അഞ്ജലി രാജേഷ്, സുനിത കുമാരി, എന്നിവർ സംസാരിച്ചു. ശ്രീനാരായണ വിജ്ഞാന സദസ് ശിവഗിരി മഠത്തിലെ സ്വാമി അംബികാനന്ദ നയിച്ചു.