ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി. യോഗം ചെങ്ങന്നൂര്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററായി ചങ്ങനാശ്ശേരി എസ്.എന്‍.ഡി.പി.യൂണിയന്‍ സെക്രട്ടറി സുരേഷ് പരമേശ്വരനെ എസ്.എന്‍.ഡി.പി. യോഗം കൗണ്‍സില്‍ തീരുമാനപ്രകാരം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിയമിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ 14-12-2022 രാവിലെ 10.20 ന് ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ ഓഫീസില്‍ എത്തി ചാര്‍ജ്ജ് ഏറ്റെടുത്തു.
യോഗം ജനറല്‍ സെക്രട്ടറിയുടെ ഉത്തരവ് പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ.സിനില്‍ മുണ്ടപ്പള്ളിയില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഏറ്റുവാങ്ങി. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ കമ്മറ്റി അംഗങ്ങളും ഭാരവാഹികളും രാജിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. യോഗം അസ്സിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയന്‍ ചങ്ങനാശ്ശേരി, യൂണിയന്‍ കൗണ്‍സിലര്‍മാര്‍, ചെങ്ങന്നൂര്‍ യൂണിയനിലെ വിവിധ ശാഖാ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.