പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം കുമ്പഴ – നെടുമനാൽ 87-ാം ഗുരുദേവക്ഷേത്രത്തിന്റെ 16-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് മുതൽ 7വരെ നടക്കും. രാവിലെ 5.30ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം, വിശേഷാൽ പൂജകൾ, ഗുരുദേവ കീർത്തനാലാപനം. വൈകിട്ട് 4ന് കൊടിമരഘോഷയാത്ര, 5ന് നടതുറക്കൽ, 6ന് ആചാര്യവരണം, 6.10ന് സമൂഹ പ്രാർത്ഥന, 7.20നും 8.15നും മദ്ധ്യേ കൊടിയേറ്റ്, തുടർന്ന് ദീപാരാധന, ദീപകാഴ്ച, പ്രസാദന വിതരണം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്കും വിശേഷാൽ പുജകൾക്കും പുറമേ നാളെ രാവിലെ 11ന് ശ്രീനാരായണ ദിവ്യസത്സംഗം, ഉച്ചക്ക് 1ന് അന്നദാനം, 2ന് ദൈവദശകം രചനാമത്സരം എന്നിവ നടക്കും. 6ന് വൈകിട്ട് 5.15ന് സർവ്വൈശ്വര്യപൂജ, രാത്രി 7ന് സിനിമാ പ്രദർശനം. പ്രതിഷ്ഠാദിനമായ 7ന് പുലച്ചെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30ന് കലശം എന്നിവ നടക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും.
ശാഖാ പ്രസിഡന്റ് എം.ആർ.പണിക്കർ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് സമ്മാനദാനവും ചികിത്സാ സഹായവും വിതരണം ചെയ്യും. യൂണിയൻ കൗൺസിലർ പി.വി രണേഷ്, ശാഖാ വൈസ് പ്രസിഡന്റ് ടി.എസ് മോഹൻദാസ് എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി ബീനാ രവീന്ദ്രൻ സ്വാഗതവും വനിതാസംഘം ശാഖാ പ്രസിഡന്റ് ശശികലാ പണിക്കർ കൃതജ്ഞതയും പറയും. വൈകിട്ട് 6ന് സമൂഹ പ്രാർത്ഥന, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.45ന് കൊടിയിറക്ക് മംഗളപൂജ, പ്രസാദ വിതരണം എന്നിവയോടെ ഉത്സവത്തിന് പരിസമാപ്തി കുറിക്കും.