എടത്വ : സി.പി.ഐ (എം) തലവടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നല്കുന്ന സ്നേഹ വീടിന്റെ നിർമ്മാണ കമ്മിറ്റി രൂപികരിച്ചു. മോഡൽ യു.പി സ്കൂളിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം കെ.കെ അശോകൻ ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കലാ മധു, ബിന്ദു ഏബ്രഹാം, സഹകരണ ബാങ്ക് പ്രസിഡന്റ് ഏബ്രഹാം കരിമ്പിൽ, പി.വി രവീന്ദ്രനാഥ്, സൗഹൃദ വേദി പ്രസിന്റ് ഡോ.ജോൺസൺ വി ഇടിക്കുള, ചന്ദ്രമോഹനൻ കിഴക്കേ വീട്, ബി.രമേശ് കുമാർ, പി.എൻ രാജു കുട്ടി, സി.ശിശുപാലൻ, എ.പി ലാൽ കുമാർ, എം.കെ സജി എന്നിവർ പ്രസംഗിച്ചു. ഗായത്രി ബി നായർ, ജോജി ഏബ്രഹാം (രക്ഷാധികാരികൾ), എ.പി ലാൽ കുമാർ (പ്രസിഡന്റ്) എം.കെ സജി (സെക്രട്ടറി), ബി.രമേശ് കുമാർ (ട്രഷറാർ) എന്നിവരടങ്ങിയ 29 അംഗ കമ്മിറ്റി രൂപികരിച്ചു.