ഇടുക്കി : വേനല്‍ പിടിമുറുക്കിയതോടെയുള്ള അത്യുഷ്ണത്തില്‍ നിന്നും രക്ഷനേടാനും മൂന്നാറിലെ ഈ അപൂര്‍വ്വ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ മൂന്നാറിലേക്ക് ഒഴുകുകയാണ്. ഫെബ്രുവരി മുഴുവന്‍ ഇതേ തണുത്ത കാലാവസ്ഥ തുടരുമെന്ന് പറയുന്നു. മൂന്നാറില്‍ ഇപ്പോള്‍ പൂജ്യം ഡിഗ്രിയാണ് അന്തരീക്ഷോഷ്മാവ്. ജനുവരി ഒമ്പതിന് തുടങ്ങിയതാണ് തണുപ്പ്. പിന്നീട് അത് മഞ്ഞുവീഴ്ചയായി മാറുകയായിരുന്നു. ഇടയ്ക്ക് മഴ പെയ്തപ്പോള്‍ തണുപ്പിന് ഒരല്‍പം ശമനമുണ്ടായി.
ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില മൈനസിലും എത്തിയിട്ടുണ്ട്. ദേവികുളം, കന്നിമല, ചെണ്ടുവര, ലാക്കാട്, ഒടികൈ, പാമ്പാടും ചോല എന്നിവിടങ്ങളില്‍ ഇപ്പോള്‍ താപനില മൈനസിലാണ്. മഞ്ഞുവീഴ്ച കാണാന്‍ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികള്‍ മൂന്നാറിലേക്ക് പ്രവഹിക്കുകയാണ്. മഞ്ഞുവീഴ്ച മൂന്നാറിലെ അപൂര്‍വ്വമായ കാഴ്ചയാണെന്ന് ഇവിടെ വന്നുപരിചയമുള്ള ചില സഞ്ചാരികള്‍ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.